പ്ലസ് ടു കഴിഞ്ഞവര്‍ക്കും, ഡിഗ്രി കഴിഞ്ഞവര്‍ക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം . കോട്ടക്കല്‍ ഒ.പി.എസ് റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ‘ഡിഗ്രി എക്‌സ്’ അഡ്മിഷന്‍ എക്‌സ്‌പോയില്‍ 15ല്‍ പരം കോളേജുകളില്‍ നിന്നായി 75ല്‍ പരം കോഴ്‌സുകള്‍ അവതരിപ്പിക്കും.
മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പഠനത്തോടൊപ്പം നൈപുണ്യവികസനവും തൊഴിലും സാധ്യമാക്കുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനായി ജൂണ്‍ 29 ന് കോട്ടക്കലില്‍ അഡ്മിഷന്‍ എക്‌സ്‌പോ നടക്കും. പ്ലസ് ടു കഴിഞ്ഞവര്‍ക്കും, ഡിഗ്രി കഴിഞ്ഞവര്‍ക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം . കോട്ടക്കല്‍ ഒ.പി.എസ് റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ‘ഡിഗ്രി എക്‌സ്’ അഡ്മിഷന്‍ എക്‌സ്‌പോയില്‍ 15ല്‍ പരം കോളേജുകളില്‍ നിന്നായി 75ല്‍ പരം കോഴ്‌സുകള്‍ അവതരിപ്പിക്കും.എം.ജി യൂണിവേഴ്‌സിറ്റി, എ.ഐ.സി.ടി, നാക് അംഗീകാരത്തോടെ 34 വര്‍ഷമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ജയഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഫ്യൂച്ചറേസ് ഹെല്‍ത്ത് കെയര്‍ അക്കാദമി, നാഷണല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവരാണ് എക്‌സ്‌പോയുടെ മുഖ്യ സംഘാടകര്‍.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യഭ്യാസനയത്തിന്റെ ഭാഗമായി ഏത് ഡിഗ്രിക്കൊപ്പവും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി പഠ്യപദ്ധതിയുടെ ഭാഗമായി നല്‍കുന്ന പുതുതലമുറ പഠനരീതിയെയാണ് ഡിഗ്രി എക്‌സ് എന്ന് പറയുന്നത്. എക്‌സ്‌പോയില്‍ എം.ജി സര്‍വകലാശാലയുടെ അംഗീകൃത ഡിഗ്രിക്കൊപ്പം വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധങ്ങളായ ആഡ്ഓണ്‍ കോഴ്‌സുകളിലേയക്ക് സ്‌പോട്ട് അഡ്മിഷനും ലഭിക്കും. വി.ആര്‍ ലാബ്, എ.ഐ പരിശീലനം,ലാപ്‌ടോപ്പ്, ഇന്‍ഷുറന്‍സ്, സ്‌റ്റൈപ്പെന്റ്,പഠനത്തോടൊപ്പം ജോലി ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു മികച്ച വിദ്യാഭ്യാസ മാതൃകയാണ് എക്‌സ്‌പോയെന്നും മലപ്പുറം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും സംഘാടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895623801, 9567670991 നമ്പറുകളില്‍ ബന്ധപ്പെടുക.

