വി മാക്‌സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു 

വി മാക്‌സ് ഫാമിലി പ്ലാന്‍ 871നൊപ്പം നെറ്റ്ഫ് ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി.
കൊച്ചി:  വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ് ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വി മാക്‌സ് ഫാമിലി പ്ലാന്‍ 871നൊപ്പം നെറ്റ്ഫ് ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ് ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാര്‍ക്ക് ആസ്വദിക്കാം.
പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്‍ണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്റെ മറ്റൊരു സവിശേഷത.

70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലും ആയാണ് ഡാറ്റ ലഭ്യമാക്കുക.ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി  ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും വി ആണ്.  5ജി ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്ക് മുംബൈ, ഡെല്‍ഹിഎന്‍സിആര്‍, പാറ്റ്‌ന, ചണ്ഡിഗഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്.ഒരു ഫാമിലി പ്ലാനില്‍ 299 രൂപ വീതമെന്ന നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടക്കം കുറിച്ചതിനു പിന്നാലെയാണ് പുതിയ നേട്ടങ്ങള്‍ കൂടി അവതരിപ്പിച്ചത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു