റോട്ടറിയുടെ പുതിയ ഡിസ്ട്രിക്ട് 3205 ന് തുടക്കമായി; ഡോ. ജി എന്‍ രമേഷ് ആദ്യ ഗവര്‍ണര്‍

കലൂര്‍ ഗോകുലം കോണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുഖ്യാതിഥിയായിരുന്നു.
കൊച്ചി: റോട്ടറി ഇന്റര്‍നാഷണലിന്റെ പുതുതായി രൂപംകൊണ്ട ഡിസ്ട്രിക്ട് 3205ന്റെ ആദ്യ ഗവര്‍ണറായി പ്രമുഖ ഗ്യസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജി എന്‍ രമേഷ് ചുമതലയേറ്റു. കലൂര്‍ ഗോകുലം കോണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് മുഖ്യാതിഥിയായിരുന്നു.ഒരു തുള്ളി വെള്ളത്തിന് മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഒരു അരുവിക്ക് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാധിക്കുമെന്നും അതുപോലെയാണ് റോട്ടറിയുടെ പ്രവര്‍ത്തനങ്ങളെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് അധികാരമേറ്റെടുത്ത് ഡോ. ജി എന്‍ രമേഷ് പറഞ്ഞു. റോട്ടറി അംഗങ്ങളുടെ സംഖ്യയും വനിതാ അംഗത്വവും പത്ത് ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ 1ന് ആരംഭിക്കുന്ന പുതിയ റോട്ടറി വര്‍ഷത്തില്‍ ഡോ. രമേഷ് നയിക്കുന്ന കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങും.

കരുണ, പുതുമ, സാമൂഹ്യപ്രഭാവം എന്നിവയില്‍ അധിഷ്ഠിതമായ ഹാര്‍മണി എന്ന തീമിലാണ് പുതിയ ഡിസ്ട്രിക്ടിന്റെ സേവന പദ്ധതികള്‍ നടപ്പിലാക്കുക.പാര്‍പ്പിട രഹിതര്‍ക്ക് ഗൃഹനിര്‍മാണ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളു ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സഹായം, സൗരോര്‍ജ്ജ പ്രോത്സാഹനം ഉള്‍പ്പെടെ പുനരുപയോഗ ഊര്‍ജം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ചികിത്സാ സഹായവും, വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും പിന്തുണ, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, കരിയര്‍ ഗൈഡന്‍സും നേതൃ വികസനവും ഉള്‍പ്പെടെ യുവ സേവനങ്ങള്‍ തുടങ്ങി നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ ഡിസ്ട്രിക്ട് 3205 നടപ്പാക്കും.ഗവണറുടെ പ്രത്യേക പ്രയോറിട്ടിയായി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായം, ഇന്‍സുലിന്‍ ആശ്രിത രോഗികള്‍ക്ക് സഹായം, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ശ്മശാനം എന്നിവയുമുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ 103 റോട്ടറി ക്ലബുകളും 3700ലധികം അംഗങ്ങളും ഉള്‍പ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3205.മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എന്‍ സുന്ദര വടിവേലു തുടങ്ങിറോട്ടറിയുടെ നിരവധി നേതാക്കളും പൗരപ്രതിനിധികളും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു