ഓപ്പോ കെ 13എക്‌സ്  5ജി സ്മാര്‍ട്ട്‌ഫോണ്‍  പുറത്തിറക്കി

കെ 13എക്‌സ്  5ജി എ സ്ജിഎസ്  ഗോള്‍ഡ് ഡ്രോപ്പ് സര്‍ട്ടിഫിക്കേഷനും എംഐഎല്‍ എസ്ടിഡീ 810എച്ച് മിലിട്ടറിഗ്രേഡ് നിലവാരങ്ങളും അടങ്ങിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
കൊച്ചി: ഓപ്പോ ഇന്ത്യ സെഗ്‌മെന്റില്‍ യുവ വിദ്യാര്‍ത്ഥികള്‍ക്കും നവ പ്രൊഫഷണലുകള്‍ക്കുമായി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന 5ജി സ്മാര്‍ട്ട്‌ഫോണായ കെ 13എക്‌സ് 5ജി അവതരിപ്പിച്ചു. കെ 13എക്‌സ് 5ജി എ സ്ജിഎസ് ഗോള്‍ഡ് ഡ്രോപ്പ് സര്‍ട്ടിഫിക്കേഷനും എംഐഎല്‍ എസ്ടിഡീ 810എച്ച് മിലിട്ടറിഗ്രേഡ് നിലവാരങ്ങളും അടങ്ങിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.കെ 13എക്‌സ് 5ജി 360 ഡിഗ്രി ഡാമേജ്പ്രൂഫ് ആര്‍മര്‍ ബോഡി നിര്‍മ്മിച്ചിരിക്കുന്നത് എയ്‌റോസ്‌പേസ്‌ഗ്രേഡ് എഎം04 അലുമിനിയം അലോയ് ഉപയോഗിച്ചാണ്. 4ജിബി പ്ലസ് 128ജിബി വേരിയന്റിന് 11,999 രൂപയും, 6ജിബി പ്ലസ് 128ജിബി 5വേരിയന്റിന് 12,999 രൂപയും, 8ജിബി പ്ലസ് 128ജിബി വേരിയന്റിന് 14,999 രൂപയാണ് വില. കെ 13എക്‌സ് 5ജി മിഡ്‌നൈറ്റ് വയലറ്റ്, സണ്‍സെറ്റ് പീച്ച് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഓപ്പോ ഇ സ്‌റ്റോര്‍, ഫ് ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു