കെ.എം.എം കോളജില്‍ ‘വിദ്യാരവം ‘ തുടങ്ങി

വാഴക്കാല കെ.എം.എം കോളജില്‍ 2025-2026 വര്‍ഷത്തെ യു.ജി കോഴ്‌സുകളുടെ ഉദ്ഘാടനം ആകാശവാണി കൊച്ചി എഫ്എം ആര്‍ജെ ബാലകൃഷ്ണന്‍ പെരിയ (ബാലേട്ടന്‍) നിര്‍വ്വഹിക്കുന്നു. ഡോ.പി.എം. നൗഷാദ്, എ.എം അബൂബക്കര്‍, ഡോ. സബാന ബക്കര്‍  എന്നിവര്‍ സമീപം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കാണ് കോളജില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ചടങ്ങില്‍  മുഖ്യപ്രഭാഷണം നടത്തിയ കെ.എം.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍  എ.എം അബൂബക്കര്‍ പറഞ്ഞു.
കൊച്ചി: വാഴക്കാല കെ.എം.എം കോളജില്‍ 2025-2026 വര്‍ഷത്തെ യു.ജി കോഴ്‌സുകളുടെ ഉദ്ഘാടനം ആകാശവാണി കൊച്ചി എഫ്എം ആര്‍ജെ ബാലകൃഷ്ണന്‍ പെരിയ (ബാലേട്ടന്‍) നിര്‍വ്വഹിച്ചു. ഒരോ വ്യക്തികള്‍ക്കും അവരവരുടെ ശബ്ദം തിരിച്ചറിയാനുള്ള അവസരമുണ്ടാകണമെന്ന് ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. ലോകത്തിന്റെ ഏതു മേഖലയിലേക്ക് പോയാലും ഒരോരുത്തരുടെയും വ്യക്തിത്വമെന്നത് അവരുടെ ശബ്ദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കാണ് കോളജില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ചടങ്ങില്‍  മുഖ്യപ്രഭാഷണം നടത്തിയ കെ.എം.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍  എ.എം അബൂബക്കര്‍ പറഞ്ഞു. കെ.എം.എ കോളജ് മാനേജര്‍ ഡോ. സബാന ബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.പി.എം. നൗഷാദ്, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍മാരായ എം.എം രാഗി, ഫാത്തിമ റെയ്ഹാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു