വിനോദസഞ്ചാരികളെ ഇതിലേ ഇതിലേ…….. ആര്‍ത്തുല്ലസിക്കാന്‍ വിവിധ കേന്ദ്രങ്ങളൊരുക്കി ദുബായ്

റിബാംബെല്ലെ, ദുബായ് സമ്മര്‍ സര്‍പ്രൈസസ്, തിയേറ്റര്‍ ഓഫ് ഡിജിറ്റല്‍ ആര്‍ട്ട്, പാക് മാന്‍ ലൈവ്, ബൂ ബൂ ലാന്‍ഡ് എന്നീ പുതിയതും വൈവിധ്യവുമായ കേന്ദ്രങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കൊച്ചി: വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ആസ്വദിക്കാനും ഗെയിമുകള്‍ ആഘോഷിക്കാനും വിനോദസഞ്ചാരികളെക്കാത്ത് ദുബായ്. റിബാംബെല്ലെ, ദുബായ് സമ്മര്‍ സര്‍പ്രൈസസ്, തിയേറ്റര്‍ ഓഫ് ഡിജിറ്റല്‍ ആര്‍ട്ട്, പാക് മാന്‍ ലൈവ്, ബൂ ബൂ ലാന്‍ഡ് എന്നീ പുതിയതും വൈവിധ്യവുമായ കേന്ദ്രങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മികച്ച വിഭവങ്ങള്‍ ആസ്വദിക്കാനും ഗെയിമുകള്‍ കളിക്കാനും അനുയോജ്യമായ കേന്ദ്രമായ റിബാംബെല്ലെയില്‍ രണ്ട് ഇന്ററാക്ടീവ് നിലകളിലായി മിനി കാര്‍ ഗാരേജ് മുതല്‍ ബോള്‍ പിറ്റ്, ഡ്രസ്അപ്പ് സോണുകള്‍ വരെ വ്യാപിച്ചു കിടക്കുന്നു.

ദുബായ് സമ്മര്‍ സര്‍ പ്രൈസസിന്റെ (ഡിഎസ്എസ്) ഭാഗമായി സീസണില്‍ നഗരത്തിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ്, വിനോദോത്സവം എന്നിവ കൂടാതെ ആകര്‍ഷകമായ റീട്ടെയില്‍ ഡീലുകളും ഷോപ്പ് ആന്‍ഡ് വിന്‍ പ്രമോഷനുകളും മുതല്‍ കുടുംബ സൗഹൃദ വിനോദവും തത്സമയ പ്രകടനങ്ങളും വരെ ആസ്വദിക്കാന്‍ കഴിയും. തിയേറ്റര്‍ ഓഫ് ഡിജിറ്റല്‍ ആര്‍ട്ടില്‍ ഇമ്മേഴ്‌സീവ്, ഫ്യൂച്ചറിസ്റ്റിക് ഫോര്‍മാറ്റില്‍ യുവമനസ്സുകളെ മികച്ച കലയുടെ ലോകത്തേക്ക് പരിചയപ്പെടുത്തല്‍, ആധുനിക സാങ്കേതിക വിദ്യയുമായി ക്ലാസിക്കല്‍ മാസ്റ്റര്‍പീസുകള്‍ ലയിപ്പിച്ചുകൊണ്ട്, ഇന്ററാക്ടീവ് എക്‌സിബിറ്റുകള്‍, 360 ഡിഗ്രി പ്രൊജക്ഷനുകള്‍ എന്നിവയുടെ ഭാഗമാകാം.ദുബായ് മാളിനുള്ളില്‍ 25,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബൂ ബൂ ലാന്‍ഡില്‍ രാജ കൊട്ടാരങ്ങളും സ്‌പോര്‍ട്‌സ് വേദികളും മുതല്‍ റോബോട്ട് ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകളും സ്‌നോ പാര്‍ക്കുകളും വരെ ആസ്വദിക്കാനുള്ള അവസരം ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു