ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഡീലുകളാണ് ബാക്ക് ടു കാമ്പസ് സെയിലിലൂടെ ക്രോമ നല്‍കുന്നത്.
കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നിചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ, ബാക്ക് ടു കാമ്പസ് സെയില്‍ ആരംഭിച്ചു. ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഡീലുകളാണ് ബാക്ക് ടു കാമ്പസ് സെയിലിലൂടെ ക്രോമ നല്‍കുന്നത്. സീറോകോസ്റ്റ് ഇഎംഐകള്‍, ക്യാഷ്ബാക്ക്, എക്സ്ക്ലൂസീവ് സ്റ്റുഡന്റ് ബണ്ടിലുകള്‍ എന്നിവയെല്ലാം ബാക്ക് ടു കാമ്പസ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കിഴിവുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, 10,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് എന്നിവയെല്ലാം ഉള്‍പ്പെടെ മാക്ബുക്ക് എയര്‍ എം2 വിന്റെ വില 46,390 രൂപ മുതല്‍ ആരംഭിക്കും. സാംസങ് ഗാലക്സി എസ്9 5ജി ടാബ് 3849 രൂപ പ്രതിമാസ തവണയില്‍ ലഭിക്കും.
സൗജന്യ മൈക്രോസോഫ്റ്റ് ഓഫീസ്, 24 മാസം വരെ കാലയളവുള്ള സീറോ കോസ്റ്റ് ഇഎംഐ, 10,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെ എഐപവേര്‍ഡ് വിന്‍ഡോസ് ലാപ്ടോപ്പുകളുടെ വില 55,990 രൂപ മുതലാണ് ആരംഭിക്കുന്നത്.200ത്തിലധികം നഗരങ്ങളിലായുള്ള 560ത്തിലധികം സ്റ്റോറുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ബണ്ടിലുകളും ആകര്‍ഷണീയമായ ഇളവുകളും ബാക്ക് ടു കാമ്പസ് സെയിലിന്റെ ഭാഗമായി ക്രോമ നല്‍കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറോടുകൂടി റെയ്സന്3 ലാപ്ടോപ്പുകള് 28,990 രൂപ മുതല്‍ ലഭ്യമാണ്. ഇതിനൊപ്പം 999 രൂപ വിലയുള്ള ആന്ററിവൈറസും വയര്‍ലെസ് മൗസും സൗജന്യമായി ലഭിക്കും. എക്സ്ചേഞ്ച് ഓഫറോടുകൂടി ഇന്റല്‍ ഐ3 ലാപ്ടോപ്പുകള് 32,990 രൂപ മുതല്‍ സൗജന്യ ആന്റിവൈറസിനും വയര്‍ലെസ് മൗസിനുമൊപ്പം ലഭിക്കും. ഗെയ്മിംഗ് ലാപ്ടോപ്പുകള് 52,990 രൂപ മുതല്‍ 2590 രൂപ വിലയുള്ള സൗജന്യ ആന്റിവൈറസിനും വയര്‍ലെസ് മൗസിനുമൊപ്പവും ലഭിക്കും.അടുത്തുള്ള ക്രോമ സ്റ്റോര്‍ സന്ദര്‍ശിച്ചോ ംംം.രൃീാമ.രീാ ല്‍ ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തിയോ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ സ്വന്തമാക്കാം.

