ജൂലായ് എട്ടുമുതല്‍ ‘സ്ട്രീറ്റ് രുചികളുടെ രുചിക്കൂട്ടാണ് തീന്മേശയിലേക്ക് എത്തുന്നത്.
കൊച്ചി: കൊച്ചിക്കായി പുതിയ മെനു അവതരിപ്പിച്ച് ലിറ്റില്‍ സോയ്. ജൂലായ് എട്ടുമുതല്‍ ‘സ്ട്രീറ്റ് രുചികളുടെ രുചിക്കൂട്ടാണ് തീന്മേശയിലേക്ക് എത്തുന്നത്. ബാങ്കോക്കിലെ രാത്രി മാര്‍ക്കറ്റുകള്‍, പെനാങ്ങിലെ തിരക്കേറിയ വഴിയോരങ്ങള്‍, ജക്കാര്‍ത്തയിലെ സ്മോകി റോഡ് സൈഡ് ഗ്രില്‍ എന്നിവയുടെയെല്ലാം സംയോജനത്തിലൂടെ ലിറ്റില്‍ സോയ് 2.0 ഒരു പുതിയ ഡൈനിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ലിറ്റില്‍ സോയ് അധികൃതര്‍ അറിയിച്ചു. പ്രശസ്തമായ ഭക്ഷണശാലകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ വിഭവങ്ങളാണ് ലിറ്റില്‍ സോയിയുടെ അടുക്കളയില്‍ ഒരുക്കുന്നത്. സ്റ്റട്രീറ്റുകളിലെ ഇഷ്ടവിഭവങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
തായ് ശൈലിയിലുള്ള ഗ്രില്‍ഡ് സ്റ്റഫ്ഡ് ചിക്കന്‍ വിങ്സിന്റെ (പീക്ക് ഗായ് യാങ്) മയപ്പെടുത്തുന്ന ഗ്ലേസ്, സ്പൈസി ബാങ് ബാങ് സ്പൈസി കോളിഫ് ളവര്‍, സാംബാല്‍ ചേര്‍ത്ത ഗ്രില്‍ ബാലിനീസ് ബേ പ്രോണ്‍സ്, മലായ് നാസി മാമാക് തുടങ്ങിയ രുചികളെല്ലാം ലഭ്യമാകുമെന്നും ഇവര്‍ പറഞ്ഞു. ക്ലാസിക് വിഭവങ്ങള്‍ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. കൊറിയന്‍ ബുള്ഡാക്ക് ചിക്കന്‍, ഇചിറാക്കു രാമെന്‍, എക്സ്ഒ ഫ്രൈഡ് റൈസ് ബൗള്‍ തുടങ്ങിയ ജനപ്രിയ വിഭവങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ,, ഈ സീസണില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ട്രഫിള്ഡ് എഡമാമെ ആന്‍ഡ് ക്രീം ചീസ് ഡംപ്ലിംഗ്, വൈല്‍ഡ് മഷ്റൂം ആന്‍ഡ് ലോട്ടസ് റൂട്ട് ഡംപ്ലിംഗ് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. തനത് സുഷി, നൂഡില്‍സ് തുടങ്ങി വിവധ രുചികള്‍ ലിറ്റില്‍ സോയ് 2.0 ഒരുക്കുന്നുണ്ട്.

