മെഡിക്കല്‍ ഓങ്കോളജി മേഖലയ്ക്ക് ഡോ. പവിത്രന്‍ നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള ആദരമായാണ് പുരസ്‌കാരമെന്ന് ഡോ. അരുണ്‍ വാര്യര്‍ പറഞ്ഞു.
കൊച്ചി: അമൃത ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി കൊച്ചിന്‍ ഓങ്കോളജി ഗ്രൂപ്പ് (COG) ആദരിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും സിഒജി സെക്രട്ടറിയുമായ ഡോ. അരുണ്‍ വാര്യര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മെഡിക്കല്‍ ഓങ്കോളജി മേഖലയ്ക്ക് ഡോ. പവിത്രന്‍ നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള ആദരമായാണ് പുരസ്‌കാരമെന്ന് ഡോ. അരുണ്‍ വാര്യര്‍ പറഞ്ഞു.
ഡോ ബെന്‍ ജോര്‍ജ്ജ്, ഡോ വെസ്ലി ജോസ്, ഡോ സഞ്ജു സിറിയക് എന്നിവരും മറ്റ് മുതിര്‍ന്ന ഓങ്കോളജിസ്റ്റുകളും ചടങ്ങില്‍ പങ്കെടുത്തു. ഓങ്കോളജി മേഖലയിലെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കൂട്ടായ്മയാണ് കൊച്ചിന്‍ ഓങ്കോളജി ഗ്രൂപ്പ് (COG).

