8 ജിബി റാം പ്ലസ് 128 ജിബി റാം സ്‌റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി റാം സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളില്‍ മോട്ടോ ജി96 5ജി ലഭ്യമാകും. 17,999 രൂപ, 19,999 എന്നിങ്ങനെയാണ് വിലകള്‍.ജൂലൈ 16 മുതല്‍ ഫ് ളിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.
കൊച്ചി: മോട്ടോറോള ജിസീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി96 5ജി പുറത്തിറക്കി. ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍, 144എച്ച്‌സെഡ് 3ഡി കര്‍വ്ഡ് പിഒഎല്‍ഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 50 എംപി ഓഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, സ്‌നാപ് ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസര്‍ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകള്‍. ഭാരം കുറഞ്ഞ മോട്ടോ ജി96, 5500 എംഎച്ച് ബാറ്ററിയും 42 മണിക്കൂര്‍ വരെ റണ്‍ടൈമും വാഗ്ദാനം ചെയ്യുന്നു. പാന്റോണ്‍ക്യൂറേറ്റഡ് ആയ ആഷ്‌ലി ബ്ലൂ, ഗ്രീനര്‍ പാസ്‌റ്റേഴ്‌സ്, കാറ്റ്‌ലിയ ഓര്‍ക്കിഡ്, ഡ്രെസ്ഡന്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി റാം സ്‌റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി റാം സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളില്‍ മോട്ടോ ജി96 5ജി ലഭ്യമാകും. 17,999 രൂപ, 19,999 എന്നിങ്ങനെയാണ് വിലകള്‍.ജൂലൈ 16 മുതല്‍ ഫ് ളിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.
6.67” എഫ്എച്ച്ഡി പ്ലസ് പിഒഎല്‍ഇഡി ഡിസ്‌പ്ലേ ജീവന്‍ തുടിക്കുന്നതും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം നല്‍കുന്നു.ഏറ്റവും പുതിയ ഡിസ്‌പ്ലേ കളര്‍ ബൂസ്റ്റ് സാങ്കേതികവിദ്യ, 10ബിറ്റ് കളര്‍ ഡെപ്ത്, യഥാര്‍ഥ ജീവിതത്തിലെ പോലെ സിനിമാറ്റിക് വിഷ്വലുകള്‍ക്കായി 100 ശതമാനം ഡീസിഐപി3 കളര്‍ ഗാമട്ട് എന്നിവയും മോട്ടോ ജി96 5ജിയിലുണ്ട്. അള്‍ട്രാഡ്യൂറബിള്‍ ഐപി68റേറ്റഡ് വാട്ടര്‍ റെസിസ്റ്റന്‍സും കോര്‍ണിങ് ഗോറില്ല ഗ്ലാസ്സ്5 ഉം ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്ന സ്‌ക്രീന്‍ പോറലുകളെയും ദൈനംദിന കേടുപാടുകളെയും പ്രതിരോധിക്കുന്നു.മോട്ടോ ജി96 5ജിയിലെ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും മങ്ങല്‍ കുറച്ച് ഷാര്‍പ്പ് ഷോട്ടുകള്‍ നല്‍കുന്നു. മോട്ടോ എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ക്യാമറ സിസ്റ്റം എഐ ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ്, എഐ സൂപ്പര്‍ സൂം, എഐ ഓട്ടോ സ്‌മൈല്‍ ക്യാപ്ചര്‍, ടില്‍റ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ ഇന്റലിജന്റ് സവിശേഷതകള്‍ അവതരിപ്പിക്കുന്നു. എല്ലാ ലെന്‍സുകളിലൂടെയും 4കെ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ കഴിവുള്ള, എല്ലാ കോണില്‍ നിന്നും അള്‍ട്രാഹൈറെസല്യൂഷന്‍ വീഡിയോ പിടിച്ചെടുക്കാന്‍ സഹായിക്കുന്ന അതിന്റെ സെഗ്മെന്റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി96 5ജി.

