കുട്ടികളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കണമെന്ന് യുഐഡിഎഐ

5 നും 7 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്ക് സൗജന്യമായി വിവരങ്ങള്‍  പുതുക്കാം.
ന്യൂഡല്‍ഹി: കുട്ടികളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കണമെന്ന് യുഐഡിഎഐ. 5 നും 7 നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്ക് സൗജന്യമായി വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഇതുവഴി  സ്‌കൂള്‍ പ്രവേശനം, പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ സുഗമമാക്കാം. ഏഴ് വയസ്സ് പൂര്‍ത്തിയായ  കുട്ടികളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങളുടെ പുതുക്കല്‍   ആധാറിന്റെ അടിസ്ഥാന ആവശ്യകതയാണിതെന്നും ആധാര്‍ സേവാ കേന്ദ്രങ്ങളിലൂടെയും നിയുക്ത ആധാര്‍ കേന്ദ്രത്തിലൂടെയും മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കുട്ടിയുടെ വിശദാംശങ്ങള്‍ പുതുക്കാമെന്നും  യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കി. 5 നും 7 നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കാം അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയ്ക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും നല്‍കി ആധാര്‍ എടുക്കാം.  പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആധാര്‍ വിവരശേഖരണത്തിന്റെ ഭാഗമായി ഇവരുടെ വിരലടയാളങ്ങളോ നേത്രപടല രേഖകളോ   ശേഖരിക്കില്ല.

നിലവിലെ നിയമപ്രകാരം കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍ വിരലടയാളങ്ങളും നേത്രപടല രേഖകളും  ഫോട്ടോയും  ആധാറില്‍ പുതുക്കേണ്ടത്  നിര്‍ബന്ധമാണ്. ഇത് ആദ്യ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ (എംബിയു) എന്നറിയപ്പെടുന്നു. അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ വിവരങ്ങള്‍ പുതുക്കുന്ന ഈ  പ്രക്രിയ  സൗജന്യമാണ്. എന്നാല്‍ ഏഴ് വയസ്സിന് ശേഷം നിശ്ചിത 100 രൂപ ഫീ ഈടാക്കും. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍  സമയബന്ധിതമായി  വിവരങ്ങള്‍ പുതുക്കേണ്ടത് അനിവാര്യമാണ്. ഏഴുവയസ്സിന് ശേഷവും ഈ വിവരങ്ങള്‍ പുതുക്കാത്തപക്ഷം  നിലവിലെ നിയമപ്രകാരം  ആധാര്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാക്കാവുന്നതാണെന്നും യുഐഡിഎഐ വ്യക്തമാക്കി.ബയോമെട്രിക് വിവരങ്ങളുടെ പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കേണ്ട കുട്ടികളുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് യുഐഡിഎഐ എസ്എംഎസ് സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു