ഉപഭോക്താക്കളെ സഹായിക്കാന്‍ നിസാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട് (1800 209 3456)
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച നിസാന്‍ വാഹന ഉപഭോക്താക്കള്‍ക്ക് സമഗ്ര പിന്തുണ പരിപാടികളുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഇതിനായി, ഉപഭോക്താക്കളെ സഹായിക്കാന്‍ നിസാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട് (1800 209 3456). പ്രളയ ബാധിത വാഹനങ്ങള്‍ അടുത്തുള്ള അംഗീകൃത നിസാന്‍ സര്‍വീസ് വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിന് സൗജന്യ ടോവിംഗ് സേവനം, ദീര്‍ഘിപ്പിച്ച സേവന സമയം എന്നിവയുള്‍പ്പെടുന്നു.
ഇപ്പോള്‍ അവശ്യമായ അറ്റകുറ്റപ്പണികള്‍ക്ക് കുറഞ്ഞ നിരക്കുകളും ഇന്‍ഷുറന്‍സ് ക്ലെയിമുകളോടുകൂടിയ അധിക പിന്തുണയുമുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.സര്‍വീസ് പിന്തുണയ്ക്ക് പുറമേ, എഞ്ചിന്‍ ഓയിലും ഓയില്‍ ഫില്‍ട്ടര്‍ മാറ്റിസ്ഥാപിക്കലിനും 10% കിഴിവ്, ഫ്‌ളോര്‍ കാര്‍പെറ്റ് മാറ്റിസ്ഥാപിക്കുന്നതിന് 10% അധിക കിഴിവ് എന്നിവ നല്‍കുന്നു. കേടുപാടുകള്‍ വിലയിരുത്തുന്നതിനും വാഹനങ്ങളുടെ തുടര്‍ച്ചയായ പ്രകടനവും സുരക്ഷയും ഉറപ്പാക്കുന്നതിനും സമഗ്രമായ ഒരു വാഹന ആരോഗ്യ പരിശോധനയും നടത്തും.

