അഗം 2025 എന്ന പേരില്‍ സംഘടിപ്പിച്ച സോണല്‍ കലാമേളയില്‍ അമൃത കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജെര്‍ലിന്‍ സൂസന് റോയ് കലാതിലകമായി. മേളയില്‍ ഓവറാള്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനവും അമൃത കോളേജ് ഓഫ് നഴ്സിംഗ് സ്വന്തമാക്കി.
കൊച്ചി: നേഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷന് സോണല്‍ സെന്‍ട്രല്‍ എ കായികമേളയില്‍ അമൃത കോളേജ് ഓഫ് നേഴ്സിംഗിന് മുന്നേറ്റം. ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍, മഹാരാജാസ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
മാര്‍ച്ച് പാസ്, ചെസ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ അമൃത കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അഗം 2025 എന്ന പേരില്‍ സംഘടിപ്പിച്ച സോണല്‍ കലാമേളയില്‍ അമൃത കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജെര്‍ലിന്‍ സൂസന് റോയ് കലാതിലകമായി. മേളയില്‍ ഓവറാള്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനവും അമൃത കോളേജ് ഓഫ് നഴ്സിംഗ് സ്വന്തമാക്കി.


