പാചകത്തിലും തിളങ്ങി ഡേവിയേട്ടന്‍; ലുലുവില്‍ ലൈവ്  തായി പാചകവുമായി നടന്‍ ബോബി കൂര്യന്‍ 

ലുലു തായ് ഫിയാസ്റ്റയ്ക്ക് പ്രൗഡഗംഭീര തുടക്കം 
കൊച്ചി: സിനിമ മാത്രമല്ല, പാചകത്തിലും തന്റെ മിടുക്ക് തെളിയിക്കുകയാണ് ഡേവിയേട്ടന്‍!  ജോജു ജോര്‍ജ് നായകനായ പണിയിലെ ഡേവിയേട്ടനായി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടന്‍ ബോബി കൂര്യനാണ് കൊച്ചി ലുലുമാളില്‍ തുടങ്ങിയ തായി ഫെസ്റ്റിയയില്‍ തകര്‍പ്പന്‍ ഷെഫായത്. തായി ഭക്ഷണമേളയുടെ ഉദ്ഘാടകനായി  എത്തിയ താരം തന്നെ ഷെഫിന്റെ തോപ്പിയണിഞ്ഞ്  പാചകം ഏറ്റെടുത്തു. സഹായത്തിന്  ലുലുവിന്റെ തായി ഷെഫും ഒപ്പം കൂടി.  തായ് സ്‌പെഷ്യല്‍ കൊഞ്ച് കറി ലൈവായി പാചകം ചെയ്തപ്പോള്‍ വേറിട്ട കാഴ്ചയായി ലുലു തായ് മേള മാറി. നടനൊപ്പം അതിഥിയായി എത്തിയ സംഗീതജ്ഞന്‍  ബി മുരളീകൃഷ്ണന്റെ പാട്ടും ലൈവായി മേളയിലൊരുങ്ങി. ലുലു സംഘടിപ്പിച്ച തായി ഭക്ഷണ ഫെസ്റ്റ് വേറിട്ട അനുഭവമാണെന്ന് ബോബി കൂര്യന്‍ പാചകത്തിന് ശേഷം പ്രതികരിച്ചു.

തത്സമയ പാചകത്തിന് ശേഷം ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ സന്ദര്‍ശകര്‍ക്ക് ബോബി കൂര്യന്‍ തന്നെ വിഭവം വിളമ്പി നല്‍കി. തായ് ലന്‍ഡിന്റെ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കിയാണ് ലുലു തായ് ഫിയസ്റ്റയ്ക്ക്  ലുലു  മാളില്‍ തുടക്കം കുറിച്ചത്. കൊച്ചി, കോട്ടയം മാളുകളിലായിട്ടാണ് തായ് ഭക്ഷ്യമേള അരങ്ങേറുന്നത്. ഇന്ത്യ – തായ്‌ലാന്‍ഡ് സഹകരണത്തിലും, സാംസ്‌കാരിക- വാണിജ്യ ഇടപെടലുകളില്‍ നിര്‍ണായകമായി ഫെസ്റ്റ് മാറും.  തായ് ഭക്ഷണങ്ങളുടെ പവലിയനും, ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമാണ് ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്ന ഭക്ഷണമേളയില്‍ തായ് ലാന്‍ഡിന്റെ തനതു ഭക്ഷണ വിഭവങ്ങള്‍ ഒരുങ്ങും. ചടങ്ങില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍,  ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്,  കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് ,  കൊച്ചി ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജറുമാരായ കെ. രതീഷ്,  പി.എസ് സജില്‍  കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കുമാര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു