500 മുതല്‍ 1500 രൂപ വരെ ചാര്‍ജ് ഈടാക്കിയിരുന്ന സര്‍വീസാണ് ജിയോ ഇപ്പോള്‍ വെറും 50 രൂപയ്ക്ക് നല്‍കുന്നത്.
കൊച്ചി: ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള മൊബൈല്‍ നമ്പര്‍ ശ്രേണി തിരഞ്ഞെടുക്കാനാക്കാന്‍ അവസരം ഒരുക്കി റിലയന്‍സ് ജിയോയുടെ പുതിയ പദ്ധതി. 500 മുതല്‍ 1500 രൂപ വരെ ചാര്‍ജ് ഈടാക്കിയിരുന്ന സര്‍വീസാണ് ജിയോ ഇപ്പോള്‍ വെറും 50 രൂപയ്ക്ക് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പറുമായി പൊരുത്തപ്പെടുന്ന നാല് നമ്പറുകള്‍ വരെ തിരഞ്ഞെടുക്കാം. ഇപ്പോള്‍ ഉപയോഗിക്കുന്ന മറ്റേത് ഓപ്പറേറ്ററുടെ നമ്പറിനോടും മാച്ചിങ്ങായ പുതിയ ജിയോ നമ്പര്‍ തിരഞ്ഞെടുക്കാന്‍ കഴിയും.മൈ ജിയോ ആപ്പ്,www.jio.com, അല്ലെങ്കില്‍ സമീപത്തുള്ള അംഗീകൃത ജിയോ റീട്ടെയിലറിലൂടെയോ ലഭ്യമായ മാച്ചിംഗ് നമ്പറുകള്‍ പരിശോധിച്ച് ഇഷ്ട നമ്പര്‍ തെരഞ്ഞെടുക്കുക. 10 അക്ക മൊബൈല്‍ നമ്പറിന്റെ അവസാനത്തെ 4 മുതല്‍ 7 വരെ നമ്പറുകള്‍ മാച്ചിങ്ങായി ലഭിക്കും. ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 10 ദിവസത്തിനുള്ളില്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്യണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

