3,795 മുതല്‍ 9,795 രൂപ വരെയാണ് ഒഷ്യാനിക്‌സ് ശേഖരത്തിലെ വാച്ചുകളുടെ വില. ഫാസ്റ്റ്ട്രാക്ക് സ്‌റ്റോറുകളിലും ടൈറ്റന്‍ വേള്‍ഡിലും ഓണ്‍ലൈനായി fatsrack.in ലും പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഒഷ്യാനിക്‌സ് വാച്ച് ശേഖരം ലഭ്യമാണെന്നു ഓഷ്യാനിക്‌സ് എന്ന് ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.
കൊച്ചി: യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക്, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വാച്ചുകളുടെ പുതിയ ശേഖരമായ ഓഷ്യാനിക്‌സ് വിപണിയിലവതരിപ്പിച്ചു. സമുദ്രത്തിന്റെ ശാന്തവും ഉന്മേഷദായകവും പ്രവചനാതീതവുമായ ആവേശം ഉപയോക്താക്കള്‍ക്ക് പകരുന്ന വാച്ച് ശേഖരമാണ് ഓഷ്യാനിക്‌സ് എന്ന് ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. ഒഷ്യാനിക്‌സ് വാച്ച് ശേഖരം രൂപത്തിലും ഭാവത്തിലും സമുദ്രത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊള്ളുന്നു. തിരകളുടെ രൂപമുള്ള ഡയലുകള്‍, കടല്‍ നിറമുള്ള സെറാമിക് സ്ട്രാപ്പുകള്‍, തിമിംഗലത്തിന്റെ വാല്‍ ആകൃതിയിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് എന്നിവ പോലുള്ള സൂക്ഷ്മമായ വിശദാംശങ്ങള്‍ സമുദ്രജീവിതത്തിന്റെ ആഴവും ചലനവും കൈത്തണ്ടയില്‍ പ്രതിഫലിപ്പിക്കുന്നവയാണ്. 3,795 മുതല്‍ 9,795 രൂപ വരെയാണ് ഒഷ്യാനിക്‌സ് ശേഖരത്തിലെ വാച്ചുകളുടെ വില. ഫാസ്റ്റ്ട്രാക്ക് സ്‌റ്റോറുകളിലും ടൈറ്റന്‍ വേള്‍ഡിലും ഓണ്‍ലൈനായി fatsrack.in ലും പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഒഷ്യാനിക്‌സ് വാച്ച് ശേഖരം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

