‘ സമാരംഭം 2025 ‘ ; പുതിയ വിദ്യാര്‍ഥികള്‍ക്ക് അമൃതയില്‍ വരവേല്‍പ്പ്

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന  കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി. അശോക് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കൊച്ചി: ബ്രഹ്മസ്ഥാനം ക്യാംപസില്‍ നടന്ന സമാരംഭം 2025 എന്ന പരിപാടിയിലൂടെയാണ് ഈ വര്‍ഷം പുതുതായെത്തിയ എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് നല്‍കി അമൃത. അമൃത സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശാന്തികുമാര്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന  കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി. അശോക് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.ഐകെഎസ് മാഗസിന്‍, അമൃതകിരണം ഫോട്ടോ ലോഗ് എന്നിവയുടെ പ്രകാശനം ചടങ്ങില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വഹിച്ചു.

 യു.എസ്.എയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് മുന്‍ പ്രൊഫസര്‍ ഡോ. നാരായണന്‍ മേനോന്‍ കൊമേരത്ത്, യു.എസ്.എയിലെ ഹ്യൂസ്റ്റണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി ആന്‍ഡ് ഇന്ത്യാ സ്റ്റഡീസിലെ മുന്‍ പ്രൊഫസര്‍ ഡോ. ശരത് മേനോന്‍, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിലെ ഗവേഷകനും എഫ്.എ.സി.ടി കൊച്ചിയിലെ മുന്‍ സ്ട്രക്ചറല്‍ ഡിസൈന്‍ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായ ഡോ. പി. രാജശേഖര്‍, ക്യാംപസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാര്‍, അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ആന്റ് കൊമേഴ്‌സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി ബാലസുബ്രഹ്മണ്യം  എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും ബ്രഹ്മസ്ഥാനം ക്യാംപസില്‍ നടന്ന സമാരംഭം 2025 ല്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു