ഒളിംമ്പ്യന്‍ വി. ദിജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: യോനെക്‌സ് സണ്‍റൈസ് പി.കെ ഗോപാലന്‍ മെമ്മോറിയല്‍ ഓള്‍ കേരള സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റിന് എറണാകുളം കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ തുടക്കമായി. ഒളിംമ്പ്യന്‍ വി. ദിജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ അഡ്വ. കെ.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ഹാരി റാഫേല്‍, ഇഡിബിഎസ്എ സെക്രട്ടറി ബി.ബാബു, ട്രഷറര്‍ എ.കെ അജിത്, തുടങ്ങിയവര്‍ സംസാരിച്ചു.

