ഷിന്റായ് പ്രൈം മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്കുമുള്‍പ്പെടെ പുതിയ സിഇവി 5 മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കമ്പനി അധികൃതര്‍ പറയുന്നു
കൊച്ചി: ഇന്ത്യന്‍ നിര്‍മ്മാണ ഉപകരണ വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ടാറ്റ ഹിറ്റാച്ചി നെക്സ്റ്റ് ജനറേഷന്‍ ബാക്ക്‌ഹോ ലോഡറായ ഷിന്റായ് പ്രൈം സിഇവി 5 പുറത്തിറക്കി. ഈ മാസം 25ന് മലപ്പുറത്തെ ഹോട്ടല്‍ വുഡ്‌ബൈന്‍ ഫോളിയേജില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്‌മെന്റിന്റെയും പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും (അംഗീകൃത ഡീലര്‍ പങ്കാളി) ഉപഭോക്താക്കളുടെയും സാന്നിധ്യത്തിലാണ് ഷിന്റായ് പ്രൈം സിഇവി 5 പുറത്തിറക്കിയത്. ഷിന്റായ് പ്രൈം മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്കുമുള്‍പ്പെടെ പുതിയ സിഇവി 5 മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കമ്പനി അധികൃതര്‍ പറയുന്നു. ഉയര്‍ന്ന ഗ്രേഡ് സ്റ്റീലും റോബോട്ടിക് വെല്‍ഡിംഗും ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നം മികച്ച ഈടിനും കഠിനമായ ജോലി സാഹചര്യങ്ങള്‍ക്കുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്വാറി നിര്‍മ്മാണം, കൃഷി, ട്രഞ്ചിംഗ് വരെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷിന്റായ് പ്രൈം സിഇവി 5 കുറഞ്ഞ അറ്റകുറ്റപ്പണി, കുറഞ്ഞ പ്രവര്‍ത്തന ചെലവ്, ഉയര്‍ന്ന ആസ്തി വിനിയോഗം എന്നിവയാല്‍ വേറിട്ടുനില്‍ക്കുന്നതായി കമ്പനി അധികൃതര്‍ പറയുന്നു.ഷിന്റായ് പ്രൈം സിഇവി 5 പുറത്തിറക്കുന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രകടനം, വിശ്വാസ്യത, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന ഒരു യന്ത്രം വാഗ്ദാനം ചെയ്യുന്നതില്‍ അഭിമാനിക്കുന്നതായി ഹിറ്റാച്ചി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് ചതുര്‍വേദി പറഞ്ഞു. നൂതന ടെലിമാറ്റിക്‌സ് കൂടുതല്‍ ഉല്‍പ്പാദനക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചെലവുകള്‍, മികച്ച മെഷീന്‍ മാനേജ്‌മെന്റ് എന്നിവ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

