രണ്ടാം പിന്നാള്‍ ദിനം ഇരട്ടിമധുരമായി ; ആദ്യമായി ശബ്ദം ശ്രവിച്ച് പൂജ 

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്‌മെന്റ  പൂര്‍ണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറാവുകയായിരുന്നു.
കൊച്ചി:  തന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്റെ അമ്പരപ്പിലും കൗതുകത്തിലും പൂജ.
കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്റെയും നീതുമോളുടേയും മകളായ പൂജ രണ്ടു വര്‍ഷം മുമ്പു ജനിക്കുമ്പോള്‍  ശ്രവണശേഷിയില്ലെന്നും അതിനാല്‍ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞതോടെ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ഇത് പരിഹരിക്കുന്നതിന് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍നടത്തണമെന്നും അതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആ നിര്‍ധന കുടുംബത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ലിസി ആശുപത്രിയിയിലെ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നതിനുളള ‘ലിസ് ശ്രവണ്‍’ പദ്ധതിയെക്കുറിച്ച് അവര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാരേഖകളും ആയി അവര്‍ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ എത്രയും വേഗം കോക്ലിയര്‍ ഇംപ്ലാന്റ്  ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്‌മെന്റ  പൂര്‍ണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറാവുകയായിരുന്നു.

5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂജയ്ക്ക് ഇംപ്ലാന്റ്് ഘടിപ്പിച്ചത്. പിറന്നാള്‍ ദിനമായ ജൂലൈ 26 നായിരുന്നു അയിരുന്നു ഇംപ്ലാന്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. . തങ്ങളുടെ മകള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഇതെന്ന് അമ്മ നീതുമോള്‍ പറഞ്ഞു. ഡോ. മേഘാ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. റീന വര്‍ഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹന്‍, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവന്‍ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. കെ രാജീവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും, റേഡിയോളജി വിഭാഗം തലവന്‍ ഡോ. അമല്‍ ആന്റണി, ഡോ. സുശീല്‍എലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡോക്ടര്‍മാരും, ഇംപ്ലാന്റ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ
നേതൃത്വത്തില്‍ ഉളള സംഘവും ചികിത്സയില്‍ പങ്കാളികളായിരുന്നു. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കു വച്ച് പൂജയുടെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചു. ജോ. ഡയറക്ടര്‍മാരായ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.പുത്തനുടുപ്പും പിറന്നാള്‍ സമ്മാനങ്ങളും നല്‍കിയാണ് പൂജയെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു