എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റായി ഡോ. ഷാജി പോള്‍ ( സംഗീത ജ്വല്ലറി), ജനറല്‍ സെക്രട്ടറിയായി കെ. സുന്ദരം ( പുണ്യാ ഗോള്‍ഡ് ആന്റ് ഡയമണ്ട്), ട്രഷറര്‍ ആയി സലിം (പാരിസ് ജ്വല്ലറി) എന്നിവരെ തിരഞ്ഞെടുത്തു
കൊച്ചി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റായി ഡോ. ഷാജി പോള്‍ ( സംഗീത ജ്വല്ലറി), ജനറല്‍ സെക്രട്ടറിയായി കെ. സുന്ദരം ( പുണ്യാ ഗോള്‍ഡ് ആന്റ് ഡയമണ്ട്), ട്രഷറര്‍ ആയി സലിം (പാരിസ് ജ്വല്ലറി) എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം ഐഎസ് പ്രസ് റോഡിലെ സ്വര്‍ണ്ണഭവനില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഐകകണ്ഠനെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

