സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനുയോജ്യമായ പാശ്ചാത്യവസ്ത്രങ്ങള്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്ത്രീകള്‍ക്കുള്ള ആഭരണങ്ങള്‍,വര്‍ക്ക് വെയര്‍ , ആഘോഷാവസരങ്ങള്ക്കുളള പാശ്ചാത്യവസ്ത്രങ്ങള്‍ എന്നിവയുടെ മികച്ച ശ്രേണിയാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി: പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ഫാബ്ഇന്ത്യ ‘ഫാബ്നു’ എന്ന പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനുയോജ്യമായ പാശ്ചാത്യവസ്ത്രങ്ങള്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്ത്രീകള്‍ക്കുള്ള ആഭരണങ്ങള്‍,
വര്‍ക്ക് വെയര്‍ , ആഘോഷാവസരങ്ങള്ക്കുളള പാശ്ചാത്യവസ്ത്രങ്ങള്‍ എന്നിവയുടെ മികച്ച ശ്രേണിയാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചിന്തനീയമായ ഡിസൈന്‍, വിശ്വസനീയമായ ഗുണനിലവാരം, താങ്ങാനാവുന്ന വില എന്നിവയ്ക്ക് വിലമതിക്കുന്ന വിപണിക്കായാണ് ഫാബ്നു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗുണനിലവാരം ഉയര്‍ത്തിപ്പിടിച്ച്് എത്നിക്, പാശ്ചാത്യ വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ക്യൂറേറ്റഡ് ശ്രേണി ഉപയോഗിച്ച് ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ ആഴത്തില്‍ ബന്ധപ്പെടാന്‍ ഫാബ്നു സഹായിക്കും.
ഫാബ്നു തുടക്കത്തില്‍ പൂനെ (ചിഞ്ച്വാഡ്), രാജസ്ഥാന് (ഭിവാഡി), ഗോവ (മോര്‍ജിം), കര്‍ണാടക (ദാവങ്കരെ), കേരളം (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഫാബ്നു ഔട്ട്ലെറ്റുകള് ഉടന്‍ തുറക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

