രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഒപ്പം സാംസങ്.കോം, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇവ സ്വന്തമാക്കാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏഴാം തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളായ സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഇസെഡ് ഫ്‌ളിപ് 7, ഇസെഡ് ഫ്‌ളിപ് എഫ്ഇ എന്നിവയുടേയും ഒപ്പം ഗ്യാലക്‌സി വാച്ച് 8 സീരീസിന്റെയും വില്‍പ്പന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഒപ്പം സാംസങ്.കോം, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇവ സ്വന്തമാക്കാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആവേശകരമായ വരവേല്‍പ്പാണ് സാംസങിന്റെ പുത്തന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് രാജ്യത്ത് ലഭിച്ചിട്ടുള്ളത്. ആദ്യ 48 മണിക്കൂറുകളില്‍ത്തന്നെ 210000 പ്രീ ഓര്‍ഡറുകള്‍ സ്വന്തമാക്കാന്‍ ഈ മോഡലുകള്‍ക്ക് സാധിച്ചു.
സാംസങിന്റെ ഇതുവരെയുള്ള ഏറ്റവും വണ്ണം കുറഞ്ഞതും നവീനവുമായ ഇസെഡ് സീരീസ് ഡിവൈസുകളാണ് ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7, ഇസെഡ് ഫ്‌ളിപ് 7 എന്നിവ. ഗ്യാലക്‌സി എഐ, വിപുലമായ ഫളെക്‌സിബിള്‍ ഡിസ്‌പ്ലേ, പ്രൊ ഗ്രേഡ് ക്യാമറകള്‍ തുടങ്ങിയ ഫീച്ചറുകളാല്‍ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം തന്നെ ഇവ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗ്യാലക്‌സി വാച്ച്8 ല്‍ നൂതന സെന്‍സര്‍ സാങ്കേതികവിദ്യയും അക ഫീച്ചറുകളുമുണ്ട്. ഇതിന്റെ അള്‍ട്രാ തിന്‍ കുഷ്യന്‍ ഡിസൈനും ഡൈനാമിക് ലഗ് സിസ്റ്റവും സുഖകരമായ അനുഭവവും കൂടുതല്‍ കൃത്യമായ സെന്‍സര്‍ കോണ്‍ടാക്റ്റും സാധ്യമാക്കുന്നു. സാംസങ്ങിന്റെ ബയോആക്ടീവ് സെന്‍സര്‍ ഉപയോഗിച്ച് തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണം നടത്തുന്ന ഈ വാച്ചുകള്‍, ഉറക്കം, സമ്മര്‍ദ്ദം, പോഷകാഹാരം, ആക്ടിവിറ്റീസ് എന്നിവയിലുടനീളം തത്സമയ വിവരങ്ങളും തല്‍ക്ഷണ റിവാര്‍ഡുകളും അല്ലെങ്കില്‍ അലേര്‍ട്ടുകളും ഉപഭോക്താവിന് നല്‍കുന്നു. കൂടാതെ, ഒരു സ്മാര്‍ട്ട് വാച്ചില്‍ ആദ്യമായി, ഗ്യാലക്‌സി വാച്ച്8 ആന്റിഓക്‌സിഡന്റ് ഇന്‍ഡെക്‌സ് അവതരിപ്പിച്ചു, ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അഞ്ച് സെക്കന്‍ഡിനുള്ളില്‍ കരോട്ടിനോയിഡ് അളക്കുവാന്‍ സാധ്യമാകുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

