ഓള്‍ കേരള സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് സമാപിച്ചു

കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. റീജ്യണല്‍ സ്‌പോര്‍ടസ് സെന്റര്‍  സെക്രട്ടറി  എസ്എഎസ് നവാസ്  ഉദ്ഘാടനം ചെയ്തു
കൊച്ചി: യോനെക്‌സ് സണ്‍റൈസ് പി.കെ ഗോപന്‍ മെമ്മോറിയല്‍ ഓള്‍ കേരള സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് സമാപിച്ചു. എറണാകുളം കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ നടന്ന ടൂര്‍ണമെന്റില്‍  അണ്ടര്‍ 13 പെണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ ക്രിസില്‍ ജോസ് , ജുവരിയ ഷെഹ്‌സാദി (തൃശൂര്‍, എറണാകുളം) സഖ്യം ജേതാക്കളായി. ലെനറ്റ ബിനോയ്, റിതികാ നമ്പ്യാര്‍ (തൃശൂര്‍, പാലക്കാട്) സംഖ്യത്തിനാണ് രണ്ടാം സ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ എന്‍. മുഹമ്മദ് സര്‍ഫാസ് , നിഹാന്‍ ഹരി (തിരുവനന്തപുരം, എറണാകുളം) സഖ്യം ജേതാക്കളായപ്പോള്‍ ഹനിന്‍ റഹ്മാന്‍, പി.മുഹമ്മദ് ഹിസാന്‍  (കോഴിക്കോട്) സഖ്യം രണ്ടാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ സി.പി ദക്ഷിണ (എറണാകുളം) വിജയിച്ചപ്പോള്‍ ജുവരിയ ഷെഹ്‌സാദിയ്ക്കാണ്(എറണാകുളം)രണ്ടാം സ്ഥാനം. ആണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ പി.മുഹമ്മദ് ഹിസാന്‍ (കോഴിക്കോട്) ജേതാവായപ്പോള്‍ എം.പി ശിവന്‍ (ആലപ്പുഴ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 11 പെണ്‍കുട്ടികളുടെ വിഭാഹം  ഡബിള്‍സില്‍ ജിഹാരാ ഷിനു, ടി.എം സാന്‍വിക (കോഴിക്കോട്, തൃശൂര്‍)  സംഖ്യം ജേതാക്കളായപ്പോള്‍ അയ്‌ലിന്‍ എലിസ മൈക്കിള്‍, ധ്വനി നന്ദഗോപന്‍ (ആലപ്പുഴ) സംഖ്യം രണ്ടാം സ്ഥാനം നേടി.

ആണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ അശ്വജിത് ജയകുമാര്‍ , ഇമ്മാനുവല്‍ സജി (തിരുവനന്തപുരം, ആലപ്പുഴ) സഖ്യം വിജയിച്ചപ്പോള്‍ ആര്‍.എസ് ദേവ്കൃഷ്ണ, പി.സിദ്ധാര്‍ഥ് (തിരുവനന്തപുരം) സഖ്യ രണ്ടാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ നിധി ബി.നായര്‍ (എറണാകുളം) വിജയിയായപ്പോള്‍ ജിഹാര ഷിനു(കോഴിക്കോട്) രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ അശ്വജിത്ത് ജയകുമാര്‍ (തിരുവനന്തപുരം) ജേതാവായപ്പോള്‍ ഇമ്മാനുവല്‍ സജി (ആലപ്പുഴ) രണ്ടാം സ്ഥാനം കരസ്ഥമാക്കി.  കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. റീജ്യണല്‍ സ്‌പോര്‍ടസ് സെന്റര്‍  സെക്രട്ടറി  എസ്എഎസ് നവാസ്  ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍(ഷട്ടില്‍) അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജി.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍(ഷട്ടില്‍) അസോസിയേഷന്‍ സെക്രട്ടറി ബി.ബാബു,  വൈസ് പ്രസിഡന്റ് കെ.കെ നദീര്‍,  ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  ഡിവിഷണല്‍ എല്‍പിജി സെയില്‍സ് ഹെഡ് മാര്‍ഗരറ്റ് ജോസഫൈന്‍, ബാഡ്മിന്റണ്‍ ദേശീയ താരം ശങ്കര്‍ ഗോപന്‍,  യോനക്‌സ്-സണ്‍റൈസ് സെയില്‍സ് ഹെഡ് സത്യജിത് മോയിത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു