മനോഹരമായ രൂപകല്‍പ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റല്‍ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാണ്.
കൊച്ചി: ടൈറ്റന്‍ രാഗ ഏറ്റവും പുതിയ വാച്ചു ശേഖരമായ ‘രാഗ കോക്ടെയില്‍സ്’ പുറത്തിറക്കി. രാഗ കോക്ടെയില്‍സ് ശേഖരത്തില്‍ അഞ്ച് വാച്ചുകളാണ് ഉള്‍പ്പെടുന്നത്. മനോഹരമായ രൂപകല്‍പ്പനയും തിളങ്ങുന്ന സൂര്യകിരണ ഡയലുകളും ക്രിസ്റ്റല്‍ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ശേഖരം തിളങ്ങുന്ന എക്ലെക്റ്റിക് ബ്ലൂ, പിങ്ക്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാണ്. ട്രെന്‍ഡിനൊപ്പം നില്‍ക്കുകയും വ്യക്തിഗത ശൈലി കൂടുതല്‍ ഉജ്ജ്വലമാക്കുകയും ചെയ്യുന്നവയാണ് രാഗ കോക്ടെയില്‍സ് വാച്ചുകളെന്ന് ടൈറ്റന്‍ വാച്ചസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ചലച്ചിത്ര താരം ആലിയ ഭട്ടാണ് രാഗ കോക്ടെയില്‍സിന്റെ പ്രചാരണ മുഖം. 42,495 മുതല്‍ 49,995 രൂപ വരെയാണ് രാഗ കോക്ടെയില്‍ വാച്ചുകളുടെ വില. കോക്ടെയില്‍ ശേഖരം ടൈറ്റന്‍ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനായി www.titan.co.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

