കുമരകത്ത് വെച്ചു നടന്ന ഫോക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫോക്കാന) മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂഷന് അവാര്‍ഡ് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയ്ക്ക്. ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നോര്‍ത്ത് അമേരിക്കയിലെ നൂറിലധികം മലയാളി സംഘടനകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ആഗോള മലയാളി സംഘടനയാണ് ഫോക്കാന.കുമരകത്ത് വെച്ചു നടന്ന ഫോക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്കാരം സമ്മാനിച്ചു.

