ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ അങ്കണത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന സെമിനാറില്‍ സുപ്രിംകോടതി അഭിഭാഷകനും രാജ്യസഭാ എം.പിയുമായ അഡ്വ. ഹാരിസ് ബീരാന്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറലും ഹോണററി ലോക്സഭാ ഓഫിസറുമായ പി.ഡി.ടി ആചാരി എന്നിവര്‍ സംസാരിക്കും.
കൊച്ചി: മുസ്ളിം എജ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) യുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂനപക്ഷങ്ങളും ഇന്ത്യന്‍ ഭരണഘടയും, ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 09 ന് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് മുസ്ളിം എജ്യുക്കേഷന്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.എം സക്കീര്‍ ഹുസൈന്, എം. എം അഷറഫ്, ജില്ലാ പ്രസിഡന്റ് കെ.എം ലിയാഖത്തലിഖാന്‍, വൈസ് പ്രസിഡന്റ് എം. അഹമ്മദ് കുഞ്ഞ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍, ജില്ലാ ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി.എം.എം നജീബ്ഖാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ അങ്കണത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന സെമിനാറില്‍ സുപ്രിംകോടതി അഭിഭാഷകനും രാജ്യസഭാ എം.പിയുമായ അഡ്വ. ഹാരിസ് ബീരാന്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറലും ഹോണററി ലോക്സഭാ ഓഫിസറുമായ പി.ഡി.ടി ആചാരി എന്നിവര്‍ സംസാരിക്കും.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ സെമിനാറില്‍ മോഡറേറ്ററായിരിക്കും. ജില്ലാ പ്രസിഡന്റ് കെ.എം ലിയാഖത്തലിഖാന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നിലവില്‍ വലിയ വെല്ലുവിളികള്‍ നേരിടുകയും ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നമ്മള് ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വെല്ലുവിളികളെക്കുറിച്ച് ഒരോരുത്തരും ബോധ്യമുള്ളവരാകുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ 60 വര്‍ഷത്തോളമായി രാജ്യത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് മുസ് ലിം എജ്യുക്കേഷണല്‍ സൊസൈറ്റി. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ എന്തെല്ലാമാണെന്ന് ഒരോ പൗരനും അറിയേണ്ടത് അനിവാര്യമാണെന്നതിനാലാണ് എം.ഇ.എസ് മുന്‍കൈ എടുത്ത് എല്ലാ ജില്ലകളിലും ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തിവരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

