‘ഹോസ്‌പെക്‌സ് 2025’ ആഗസ്റ്റ് 22 മുതല്‍ 24 വരെ ഇന്‍ഫോപാര്‍ക്കില്‍ നടക്കും

‘ആരോഗ്യപരിചരണത്തിന്റെ ഭാവി: ഉപകരണങ്ങള്‍, ഡിജിറ്റല്‍, നിര്‍ണയ വിദ്യ, മെഡിക്കല്‍ ടൂറിസം, വെല്‍നസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്  ഈ വര്‍ഷത്തെ ഹോസ്‌പെക്‌സ് 2025 സംഘടിപ്പിക്കുന്നത്.
കൊച്ചി:  ആരോഗ്യപരിചരണമേഖലയും മെഡിക്കല്‍ സാങ്കേതിക മേഖലയും കൈകോര്‍ക്കുന്ന ‘ ഹോസ്‌പെക്‌സ് 2025 ‘ മെഡിക്കല്‍ ഉപകരണ പ്രദര്‍ശനവും  സമ്മേളവും ആഗസ്റ്റ് 22 മുതല്‍ 24 വരെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടക്കും.  എം.എസ്.എം.ഇ മന്ത്രാലയം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള മെഡിക്കല്‍ ടെക്‌നോളജി കോണ്‍സോര്‍ഷ്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ , ടെലിമെഡിസിന്‍ സൊസൈറ്റി, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി , അസോസിയേഷന്‍ ഓഫ് ഡയഗ്‌നോസ്റ്റിക്‌സ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇന്ത്യ , എംസിഎസ് മെഡിക്കല്‍ ടൂറിസം ഉള്‍പ്പെടെയുളളവയുടെ പിന്തുണയോടെ  ഡോക്ടര്‍മാര്‍ നയിക്കുന്ന ഇന്ത്യയിലെ ഏക ആരോഗ്യപരിചരണമേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ഹോസ്‌പെക്‌സ് 2025.  ‘ആരോഗ്യപരിചരണത്തിന്റെ ഭാവി: ഉപകരണങ്ങള്‍, ഡിജിറ്റല്‍, നിര്‍ണയ വിദ്യ, മെഡിക്കല്‍ ടൂറിസം, വെല്‍നസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്  ഈ വര്‍ഷത്തെ ഹോസ്‌പെക്‌സ് 2025 സംഘടിപ്പിക്കുന്നത്. നവീനത പ്രദര്‍ശിപ്പിക്കുക, കൂട്ടായ്മകള്‍ക്ക് വഴിയൊരുക്കുക, മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക തുടങ്ങിയവയും പ്രദര്‍ശനം ലക്ഷ്യമിടുന്നു. എക്‌സോപോയുടെ ഭാഗമായി 23 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമേഖലയില്‍ മികവ് തെളിയിച്ചതിനുള്ള ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണം നടക്കും.

ആശുപത്രികള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഹോസ്‌പെക്‌സ് 2025 ഇത്തവണ എംഎസ്എംഇ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ക്കായി സാമ്പത്തിക സഹായത്തോടെ പിന്തുണ  ഒരുക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ ഹെല്‍ത്ത് കെയറിലെ എക്യുപ്‌മെന്റ് നിര്‍മ്മാതാക്കള്‍, ഹോസ്പിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നവര്‍, മെഡിക്കല്‍ ഗാര്‍മെന്റ്‌സ് ഉണ്ടാക്കുന്നവര്‍, ഹെല്‍ത്ത് സെക്ടറിലെ ഐടികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഉള്ളവര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എംഎസ്എംഇ നിര്‍മ്മാതാക്കള്‍ക്കാണ് ഹോസ്‌പെക്‌സില്‍ സ്‌റ്റോളുകള്‍ ഇട്ടാല്‍ റീഇംപേഴ്‌സ്‌മെന്റ് കിട്ടക. ഗണ്യമായ റീഇംബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളോടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഹോസ്‌പെക്‌സ് ഒരുക്കുന്നത്. ജനറല്‍ വിഭാഗത്തിലുള്ളവരുടെ യൂണിറ്റുകള്‍ക്ക് സ്റ്റാളിന്റെ വാടകയുടെ 80 ശതമാനം വരെ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കും, അതേസമയം എസ്‌സി/എസ്ടി, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 ശതമാനം സ്റ്റാള്‍ വാടകയും തിരികെ കിട്ടും. നികുതി ഉള്‍പ്പെടെ പരമാവധി 80,000 രൂപ വരെയാണ് സാമ്പത്തിക സഹായം കിട്ടുകയെന്നും സംഘാടകര്‍ വ്യക്തമാക്കി. എംഎസ്എംഇകള്‍  സാമ്പത്തിക പിന്തുണയ്ക്കുള്ള അപേക്ഷകള്‍ 2025 ഓഗസ്റ്റ് 12 ന് മുമ്പ് എംഎസ്എംഇ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഉദ്യം രജിസ്‌ട്രേഷന്‍, എംഎസ്എംഇ ഡാറ്റാബാങ്ക് പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. രാജ്യവ്യാപകമായി ആകെ 60 എംഎസ്എംഇ അപേക്ഷകരെ മാത്രമേ തിരഞ്ഞെടുക്കൂ  നേരത്തെയുള്ള രജിസ്‌ട്രേഷന്‍ പ്രധാനമാണ്. വയനാട് പോലുള്ള ജില്ലകളില്‍ നിന്നും ആദ്യമായി എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്കും യൂണിറ്റുകള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കും. ഒ റീഇംപേഴ്‌സ്‌മെന്റിന് അര്‍ഹതയുള്ള സംരംഭങ്ങള തെരഞ്ഞെടുക്കുന്നത് കേന്ദ്ര എംഎസ്എംഇ മന്ത്രാലയമാണെന്നും സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.hospex.in, ഫോണ്‍: +91 95445 25000
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു