ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ

റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ എന്നിവയ്ക്ക് 10,010 രൂപയുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഓണം കൂടുതല്‍ കളറാക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ മോട്ടോര്‍. ജനപ്രിയ ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്കും എഫ്ഇസഡ് മോട്ടോര്‍ സൈക്കിളുകള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവ്, സൗജന്യ ഇന്‍ഷുറന്‍സ്, അനായാസ ഫിനാന്‍സ് സ്‌കീമുകള്‍ എന്നിങ്ങനെ ഈ ഓണക്കാലത്ത് വാഹനം സ്വന്തമാക്കുവാനുള്ള സുവര്‍ണാവസരമാണ് യമഹ വാഗ്ദാനം ചെയ്യുന്നത്. റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ എന്നിവയ്ക്ക് 10,010 രൂപയുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഫാസിനോ 125 എഫ് ഐ ഹൈബ്രിഡ് സ്‌കൂട്ടറിന് 7400 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്. ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. എഫ്ഇസഡ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് 7,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും.

ആര്‍15 മോഡല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 19,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. എംടി-15 14,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റിലും ആകര്‍ഷകമായ പലിശ നിരക്കുകളിലും ലഭിക്കും. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ മോഡലുകള്‍ക്കും 10 വര്‍ഷത്തെ മൊത്ത വാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നു. പുതിയ 10 വര്‍ഷ മൊത്ത വാറന്റിയില്‍ 2 വര്‍ഷ സ്റ്റാന്റേര്‍ഡ് വാറന്റിയും 8 വര്‍ഷത്തെ എക്‌സറ്റന്റഡ് വാറന്റിയുമാണ് ലഭിക്കുക. ഇതോടെ, ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍ക്കും  (റേഇസഡ്ആര്‍ എഫ്‌ഐ, ഫാസിനോ 125 എഫ് ഐ), മാക്‌സി സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍ എയ്‌റോക്‌സ് 155 വേര്‍ഷന്‍ എസ്  മോഡലിനും 1,00,000 കി. മീ വരെ വാറന്റി കവറേജ് ഉറപ്പാക്കുന്നു. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ക്കും ( എഫ് ഇസഡ് സീരീസ്, ആര്‍15, എംടി-15) 1,25,000 കി.മീ വരെ വാറന്റി ഈ മൊത്ത വാറന്റി പ്രകാരം ലഭിക്കും.  സമീപത്തുള്ള യമഹ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ഈ ഓണക്കാലത്ത് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു