ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്ലി ഉല്ന്നങ്ങള് ഉള്‍പ്പെടെയുള്ളവയാണ് ‘ജോയിറ്റ’ യില്‍ ഉള്ളത്
കൊച്ചി : മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരായ ഭൂമി നാച്ചുറല്‍സ് ഭക്ഷ്യോല്‍പ്പന്ന വിപണിയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സൂപ്പര്‍ ഗ്രെയിന്‍സ് പട്ടികയിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ‘ജോയിറ്റ’ എന്ന ബ്രാന്‍ഡിലാണ് വിപണിയില്‍ എത്തുന്നത്. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭൂമി നാചുറല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്, കമ്മ്യൂണിക്കേഷന്‍ മന്ത്ര മാനേജിംഗ് ഡയറക്ടര്‍ എ.ടി രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയത്. ഭൂമി നാച്ചുറല്‍സ് ബിസിനസ് ഹെഡ് നിഷ അരുണ്‍, ഫിനാന്‍സ് ഹെഡ് കെ.എന്‍ രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്ലി ഉല്ന്നങ്ങള് ഉള്‍പ്പെടെയുള്ളവയാണ് ‘ജോയിറ്റ’ യില്‍ ഉള്ളത്. ആധുനിക ലോകത്തെ ജീവിത രീതിയില്‍ ആരോഗ്യ സംരക്ഷണത്തിന് ധാന്യങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ‘സൂപ്പര്‍ ഗ്രെയിന്‍സ്’ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങള്‍ കേരളത്തിലെ കുടുംബങ്ങളുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഭൂമി നാച്ചുറല്‍സ് ലക്ഷ്യമിടുന്നത്. മണിച്ചോളം ,ബജ്റ, , ചാമ, പനിവരക് , റാഗി, തിന, ബ്രൗണ്‍ ടോപ്പ് മില്ലെറ്റ് എന്നിങ്ങനെയുള്ള ഏറ്റവും പോഷക സമ്പുഷ്ടമായ ധാന്യങ്ങളാണ് ജോയിറ്റ ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കിയത്.
പരമ്പരാഗതമായ ഭക്ഷ്യ ധാന്യങ്ങളെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ച് കൂടുതല്‍ പോഷക സമൃദ്ധമായ രീതിയില്‍ തീന്മേശയില് എത്തിക്കുകയാണ് ലക്ഷ്യം. ജോയിറ്റയുടെ ഓരോ ഉല്‍പ്പന്നവും കൂടുതല്‍ പ്രോട്ടീനും, ഫൈബറും അടങ്ങിയതാണ്. പ്രഭാത ഭക്ഷണം എന്നതിനും അപ്പുറം പ്രകൃതി സൗഹൃദ ഭക്ഷണ സംസ്കാരത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും മാറുന്നതിന്റെ ആദ്യ ചുവടാണിതെന്ന് ഭൂമി നാചുറല്സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന് പറഞ്ഞു. പരസ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊച്ചിയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രയുടെ മാര്‍ക്കറ്റിംഗ് പങ്കാളിത്തത്തോടെയാണ് ജോയിറ്റ പുറത്തിറക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണശീലം വളര്‍ത്തുകയാണ് ജോയിറ്റയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്ര മാനേജിംഗ് ഡയറക്ടര്‍ എ.ടി രാജീവ് പറഞ്ഞു. പോക്ഷക മൂല്യങ്ങള്‍ക്കൊപ്പം പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും ധാന്യങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇത്തരത്തില്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ ഏറ്റവും മികച്ച ചെറുധാന്യ ഭക്ഷോല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി കേരളത്തിന്റെ തനതായ രുചിക്ക് കോട്ടംവരാതെ വികസിപ്പിക്കുന്നതിന് മികച്ച ഗവേഷണ വിഭാഗവും ഭൂമി നാച്ചുറല്‍സിന് ഉണ്ടെന്ന് ബിസിനസ് ഹെഡ് നിഷ അരുണ്‍ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഇകൊമേഴ്സ് എന്നീ മേഖലകളിലൂടെ ജോയിറ്റ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെമ്പാടും മറ്റു വിദേശരാജ്യങ്ങളിലും ലഭ്യമാക്കുമെന്ന് ഫിനാന്‍സ് ഹെഡ് കെ. എന്‍ രാജേഷ് പറഞ്ഞു.

