കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ആഗോള തലത്തില്‍ വാരാചരണം സംഘടിപ്പിക്കുന്നത്.
കൊച്ചി: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അഭിനേത്രിയും ഇന്‍ഫ്ളുന്‍സറുമായ മാളവിക കൃഷ്ണദാസ് മുഖ്യാതിഥിയായി. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ആഗോള തലത്തില്‍ വാരാചരണം സംഘടിപ്പിക്കുന്നത്. അമ്പതോളം അമ്മമാരും കുഞ്ഞുങ്ങളുമായിരുന്നു ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി അമ്മമാര്‍ക്കായി ഒരു റീല്‍ മത്സരവും ആശുപത്രി ജീവനക്കാര്‍ക്കായി പോസ്റ്റര്‍, ക്വിസ് മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വച്ചുനടത്തി. ചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ദിലീപ് പണിക്കര്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ ചീഫ് ഓഫ് നഴ്സിങ് ക്യാപ്റ്റന്‍ ആര്. തങ്കം, പീഡിയാട്രിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജീസണ്‍ സി. ഉണ്ണി, നിയോനാറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജോസ് പോള്‍, ഡോ. രാജ്ശ്രീ എസ്., നിയോനാറ്റോളജി അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജോയ്സ് ഫ്രാന്‍സിസ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, മിനിമലി ഇന്‍വേസീവ് ആന്‍ഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ഷെര്‍ളി മാത്തന്, ഡോ. എസ്. മായാദേവി കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

