കീഹോള്‍സര്‍ജറിയില്‍ ചരിത്രം സൃഷ്ടിച്ച് സണ്‍റൈസ് ആശുപത്രി

കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ കീഹോള്‍ ശസ്ത്രക്രിയയിലൂടെ  എറണാകുളം സ്വദേശിയായ 64 കാരന്റെ വൃക്കയില്‍ നിന്നും നീക്കം ചെയ്ത  22 സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍

22 സെന്റീമീറ്റര്‍ വലുപ്പമുള്ള വൃക്കയിലെ ട്യൂമര്‍ കീഹോള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു

കൊച്ചി:  കീഹോള്‍ ശസ്ത്രക്രിയയില്‍ പുതിയ ചരിത്രം കുറിച്ച് കാക്കനാട് സണ്‍റൈസ് ആശുപത്രി. എറണാകുളം സ്വദേശിയായ 64 കാരന്റെ വൃക്കയില്‍ നിന്നും 22 സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്താണ് സണ്‍റൈസ് ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചത് . സണ്‍റൈസ് ആശുപത്രിയിലെ യൂറോളജി, മിനിമല്‍ ആക്‌സസ് സര്‍ജറി വിഭാഗങ്ങള്‍ സംയുക്തമായിട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ പ്രായവും ആരോഗ്യ നിലയും പരിശോധിച്ചു ഓപ്പണ്‍ സര്‍ജറിയെക്കാള്‍  അഭികാമ്യം കീഹോള്‍ സര്‍ജറിയാണ് എന്ന നിഗമനത്തിലെത്തി. തുടര്‍ന്ന്  ഡോ. പ്രശാന്ത് ( മിനിമല്‍ ആക്‌സസ് സര്‍ജറി), ഡോ. മഹേഷ്, ഡോ. ആദില്‍ (യൂറോളജി), ഡോ. ഷാജി (അനസ്‌തേഷ്യ) എന്നിവരുടെ നേതൃത്വത്തില്‍ ചെറിയ മുറിവിലൂടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്  ട്യൂമര്‍ പുറത്തെടുത്ത് ശസ്ത്രക്രിയ  വിജയകരമായി  പൂര്‍ത്തിയാക്കി. മെഡിക്കല്‍ ജേര്‍ണലുകളില്‍ രേഖപ്പെടുത്തിയ പ്രകാരം  ഇതുവരെ കീഹോള്‍ സര്‍ജറിയിലൂടെ വൃക്കയില്‍ നിന്നും നീക്കം ചെയ്ത ഏറ്റവും വലിയ ട്യൂമറിന്റെ വലുപ്പം 21 സെന്റീമീറ്റര്‍ ആണ്. ചരിത്രത്തില്‍ ഇടം നേടിയ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും അവര്‍ക്കു പിന്തണ നല്‍കിയ നേഴ്‌സുമാര്‍ അടക്കുള്ള ജീവനക്കാരെയും അഭിനന്ദിക്കുന്നതായി സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് എന്നിവര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു