എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഷീല്‍ഡ് പ്ലസ് പുറത്തിറക്കി 

വ്യക്തികള്‍ക്കുള്ള നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് രീതിയിലെ പൂര്‍ണമായും റിസ്‌ക് ലൈഫ് ഇന്‍ഷൂറന്‍സ് വിഭാഗത്തിലുള്ള  ഈ പദ്ധതി ഇന്നത്തെ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന പരിരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ഏറ്റവും പുതിയ പരിരക്ഷാ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു.  വ്യക്തികള്‍ക്കുള്ള നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് രീതിയിലെ പൂര്‍ണമായും റിസ്‌ക് ലൈഫ് ഇന്‍ഷൂറന്‍സ് വിഭാഗത്തിലുള്ള  ഈ പദ്ധതി ഇന്നത്തെ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന പരിരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് അധികൃതര്‍ വ്യക്തമാക്കി. ദീര്‍ഘകാല പരിരക്ഷാ ആസൂത്രണം കൂടുതല്‍ സുഗമവും അര്‍ത്ഥവത്തും ആക്കുന്ന രീതിയിലാണ് എസ്ബിഐ ലൈഫിന്റെ സ്മാര്‍ട്ട് ഷീല്‍ഡ് പ്ലസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലെവല്‍ കവര്‍, ഇന്‍ക്രീസിങ് കവര്‍, ലെവല്‍ കവര്‍ വിത്ത് ഫ്യൂചര്‍ പ്രൂഫിങ് ബെനഫിറ്റ് എന്നിങ്ങനെ വ്യക്തികള്‍ക്ക് അവരുടെ ജീവിത പരിരക്ഷ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാം. പരിരക്ഷാ തുക ഓരോ വര്‍ഷവും അഞ്ചു ശതമാനം സാധാരണ നിരക്കില്‍ ഉയര്‍ന്ന് പരമാവധി 200 ശതമാനം വരെ എത്തുന്നതാണ് ഇന്‍ക്രീസിങ് കവര്‍ ആനുകൂല്യം.  ലെവല്‍ വിത്ത് ഫ്യൂചര്‍ പ്രൂഫിങ് ബെനഫിറ്റ് രീതിയില്‍ പോളിസി ഉടമകള്‍ക്ക് വിവാഹം, കുട്ടികളുടെ ജനനം, വീടു വാങ്ങല്‍ തുടങ്ങിയ ജീവിതത്തിലെ നാഴികക്കല്ലുകളുടെ വേളയില്‍ അധികമായ മെഡിക്കല്‍ അണ്ടര്‍റൈറ്റിങ് കൂടാതെ ജീവിത പരിരക്ഷ ഉയര്‍ത്താനാവും.  മരണാനന്തര ആനുകൂല്യങ്ങള്‍ ഒറ്റത്തുകയായോ തവണകളായോ ഇവ രണ്ടും സംയോജിപ്പിച്ചോ അവകാശിക്കു നല്‍കാന്‍ സാധിക്കുന്ന രീതികള്‍ ഇതിലൂടെ തെരഞ്ഞെടുക്കാം.

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന ബെറ്റര്‍ ഹാഫ് ബെനഫിറ്റ് അടക്കമുള്ള തെരഞ്ഞെടുക്കാവുന്ന സവിശേഷതകളും ഇതോടൊപ്പമുണ്ട്.  ജീവിച്ചിരിക്കുന്നയാള്‍ക്ക് പരിരക്ഷ നേടിയിരുന്ന വ്യക്തി തെരഞ്ഞെടുത്ത പരിരക്ഷാ തുകയുടെ 50 ശതമാനമോ 25 ലക്ഷം രൂപയോ ഏതാണ് കുറവ് എന്ന നിലയില്‍ അധിക പരിരക്ഷയും ലഭിക്കും. ജീവിത പങ്കാളിയുടെ വിയോഗത്തിന്റെ വേളയില്‍ സാമ്പത്തിക പരിരക്ഷ ഇതിലൂടെ ഉറപ്പാക്കാം.  ഇത്തരം അവസ്ഥകളില്‍ മരണാനന്തര ആനുകൂല്യം ലഭിക്കുകയും പിന്നീട് പ്രീമിയം അടക്കേണ്ട ആവശ്യം ഇല്ലാത്തതുമായിരിക്കും.  ജീവിത പങ്കാളിയുടെ പരിരക്ഷ 60 വയസു വരെ തുടരും.  എസ്ബിഐ ലൈഫ് അപകട ആനുകൂല്യ റൈഡറുകളും ഈ പദ്ധതിക്ക് ഒപ്പം ലഭിക്കും.  അപകട മരണം, ഭാഗിക സ്ഥിര വൈകല്യം എന്നിവയ്ക്ക് ഇതിലൂടെ പരിരക്ഷ ലഭിക്കുന്നത് മൂലം അപ്രതീക്ഷിത വേളകളില്‍ സമഗ്ര സാമ്പത്തിക സംരക്ഷണം ഉറപ്പാക്കും.നൂറു വയസു വരെയുള്ള ഹോള്‍ ലൈഫ് ഓപ്ഷന്‍, താങ്ങാനാവുന്ന പ്രീമിയത്തില്‍ ഉയര്‍ന്ന പരിരക്ഷ, വനിതകള്‍ക്കുള്ള പരിരക്ഷ, വിവിധ പ്രീമിയം അടക്കല്‍ കാലാവധികള്‍ തുടങ്ങിയവയുമായി എസ്ബിഐ സ്മാര്‍ട്ട് ഷീല്‍ഡ് പ്ലസ് എല്ലാ പ്രായത്തിലും വരുമാനത്തിലും ഉള്ള ഉപഭോക്താക്കള്‍ക്കായി സവിശേഷമായി തയ്യാറാക്കിയതാണ്.ഫിസിക്കല്‍. ഡിജിറ്റല്‍ ചാനലുകളിലൂടെ ലളിതമായ ഡോക്യുമെന്റേഷനുകളുമായി ഈ പദ്ധതി ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു