ദുബായ് നഗരത്തിലാകെ നീണ്ടുനില്‍ക്കുന്ന 66 ദിവസത്തെ ആഘോഷപരിപാടികളാണ് നടക്കുക.
ദുബായ് : അത്യാകര്‍ഷകവും വൈവിധ്യവുമാര്‍ന്ന ഓഫറുകളുമായി ദുബായ് സമ്മര്‍ സര്‍പ്രൈസസ് 28ാം എഡിഷന്‍ ആരംഭിച്ചു. സമ്മര്‍ സര്‍പ്രൈസസിന്റെ ഭാഗമായി സമ്മര്‍ ക്യാമ്പുകള്‍, ജല സാഹസിക പരിപാടികള്‍, വൈവിധ്യമാര്‍ന്ന രുചികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ദുബായ് നഗരത്തിലാകെ നീണ്ടുനില്‍ക്കുന്ന 66 ദിവസത്തെ ആഘോഷപരിപാടികളാണ് നടക്കുക. ഓഗസ്റ്റ് 31ന് സമാപിക്കും. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന സമ്മര്‍ സര്‍പൈസസ്, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഹോംവെയര്‍, ആഡംബര വസ്തുക്കള്‍ തുടങ്ങി 3,000ത്തിലധികം സ്‌റ്റോറുകളിലും 800 പ്രമുഖ ബ്രാന്‍ഡുകളിലും 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇത് കൂടാകെ ആകാശത്ത് ജല യോഗ, ഐസി ബീച്ച് ബാത്ത്, അണ്ടര്‍വാട്ടര്‍ ഫ്‌ളോകള്‍, ആല്‍പൈന്‍സ്‌റ്റൈല്‍ ചില്‍ തെറാപ്പി, ഗ്ലിച്ച് സമ്മര്‍ ക്യാമ്പ് വിആര്‍ ഗെയിമുകള്‍, ബൗളിംഗ്, ലേസര്‍ ടാഗ്, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.നഗരത്തിലാകെ ഡൈനിംഗ് ഹോട്ട്‌സ്‌പോട്ടുകള്‍ സമ്മര്‍ സര്‍പ്രൈസസിനെ വരവേല്‍ക്കാനായി ഒരുങ്ങിയിട്ടുണ്ട്. അഡ്രസ് ഹോട്ടല്‍സ്, വിഡ ഹോട്ടല്‍സ്, അര്‍മാനി ഹോട്ടല്‍ ദുബായ്, അറ്റ്‌ലാന്റിസ്, ദി പാം തുടങ്ങിയ മുന്‍നിര ഹോട്ടലുകളില്‍ 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ക്യാഷ്ബാക്കും റിവാര്‍ഡുകളുമടക്കം വൈവിധ്യമാര്‍ന്ന ഓഫറുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദുബായ് സമ്മര്‍ സര്‍പ്രൈസസ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്‍സ്റ്റാഗ്രാമില്‍ @DubaiFestivals ഫോളോ ചെയ്യുക.

