ഇ-കൊമേഴ്സ് ശില്‍പ്പശാല നടത്തി ഫ് ളിപ്കാര്‍ട്ട്

ഡിജിറ്റല്‍ യുഗത്തില്‍ വിജയിക്കുന്നതിന് കേരളത്തിലെ സംരംഭകരെ ശാക്തീകരിക്കുക എന്നതിന് ഏറെ മുന്‍ഗണന നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി രാജീവ് പറഞ്ഞു
കൊച്ചി: സംസ്ഥാനസര്‍ക്കാരുമായി സഹകരിച്ച്, പ്രാദേശിക ബിസിനസുകള്‍ക്ക് ഇ-കൊമേഴ്സ് വഴി വിപണി പ്രവേശനം സാധ്യമാക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നല്കുന്നതിനായി സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി ഫ് ളിപ്കാര്‍ട്ട്. സഹകരണ സംഘങ്ങളില്‍ നിന്നും കര്‍ഷക ഉല്പ്പാദക സംഘടനകളില്‍ നിന്നുമുള്ള 50-ലധികം എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന ഈ ശില്‍പ്പശാലയില്‍ ഓണ്‍ലൈനില്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനെക്കുറിച്ചും അതിലൂടെ കൂടുതല്‍ വിപണി പ്രവേശനം സാധ്യമാക്കുന്നതിനെക്കുറിച്ചും അറിവ് പകര്‍ന്നു.
ഡിജിറ്റല്‍ യുഗത്തില്‍ വിജയിക്കുന്നതിന് കേരളത്തിലെ സംരംഭകരെ ശാക്തീകരിക്കുക എന്നതിന് ഏറെ മുന്‍ഗണന നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച കേരള വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇ-കൊമേഴ്സ് വഴി എംഎസ്എംഇകള്‍, കരകൗശല തൊഴിലാളികല്‍, പിന്നോക്ക സമൂഹങ്ങള്‍ എന്നിവര്‍ക്ക് പുതിയ വളര്‍ച്ച അവസരങ്ങള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി തുടക്കംകുറിച്ച ഒരു സംരംഭമാണ് 2019ല്‍ ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് സമര്‍ത്ത്. 18 ലക്ഷത്തിലധികം ആളുകള്‍ക്ക്  ഉപജീവനമാര്‍ഗ്ഗമൊരുക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു