ഈ മാസം 24-ന് രാവിലെ പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ പി.എസ്.ഷിനോജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കൊച്ചി : ഇന്റഗ്രേറ്റഡ് സിവില്‍ ഇഞ്ചിനീയേഴ്‌സ് കൗണ്‍സില്‍ (ഐസിഇസി) എറണാകുളം ജില്ലാ ചാപ്റ്റര്‍ ആരംഭിക്കുന്നു. ഈ മാസം 24-ന് രാവിലെ പാര്‍ക്ക് സെന്‍ട്രല്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ പി.എസ്.ഷിനോജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സിവില്‍ എഞ്ചിനീയര്‍മാരുടെ അക്കാദമിക്ക് അറിവുകള്‍ പങ്കുവയ്ക്കുകയും വര്‍ദ്ധിപ്പിക്കുകയുമാണ് സംഘടയുടെ ലക്ഷ്യമെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
ബിടെക് കഴിഞ്ഞ് മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ള സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഫെല്ലോ മെമ്പര്‍ഷിപ്പും ബിടെക് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അസോസിയേറ്റ് മെമ്പര്‍ഷിപ്പും ബിടെക് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ അസോസിയേറ്റ് മെമ്പര്‍ഷിപ്പും എന്ന രീതിയിലാണ് അംഗത്വം നല്‍കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഉദ്ഘാനത്തോടനുബന്ധിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ജോലിചെയ്ത ഡോ കെ എ അബൂബക്കറിന്റെ ക്ലാസും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എഞ്ചിനീയര്‍ എസ്. നന്ദകുമാര്‍, എറണാകുളം ജില്ലാ ചെയര്‍മാന്‍ എഞ്ചിനീയര്‍ ജിനു അലക്സ്, കണ്‍വീനര്‍ എഞ്ചിനീയര്‍ അല്‍ത്താഫ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

