ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആദരമൊരുക്കി വൈസ്‌മെന്‍ ക്ലബ്ബ്

കോതമംഗലം മുനിസിപ്പാലിറ്റി 23-ാം വാര്‍ഡിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ പുതുപ്പാടി വൈസ് മെന്‍ ക്ലബ്ബ് പ്രസിഡന്റ് പി സി സ്‌കറിയ ഓണക്കോടി നല്‍കി ആദരിച്ചപ്പോള്‍

വൈസ്‌മെന്‍ പ്രസിഡന്റ് പി.സി. സ്‌കറിയ ഉദ്ഘാടനം ചെയ്തു

കോതമംഗലം : കോതമംഗലം 23ാം വാര്‍ഡിലെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരെ പുതുപ്പാടി വൈസ് മെന്‍ ക്ലബ്ബ് ഓണക്കോടി നല്‍കി ആദരിച്ചു. യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകര്‍ ഹരിതകര്‍മ്മ സേനയാണെന്നും അവര്‍ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെന്‍ പ്രസിഡന്റ് പി.സി. സ്‌കറിയ
ആദരവ് നിര്‍വഹിച്ച് കൊണ്ട് പറഞ്ഞു. പാരിസ്ഥിതിക സംരക്ഷണത്തിന് ഹരിത കര്‍മ്മ സേനയുടെ സഹോദരികള്‍ നല്‍കുന്ന നിസ്തുല്യ പ്രവര്‍ത്തനങ്ങള്‍ സമൂഹം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ആദരവ് സംഘടിപ്പിക്കാനുള്ള പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് മെന്‍ സെക്രട്ടറി ജോയ് വര്‍ഗീസ്,ക്ലബ്ബ് അംഗങ്ങളായ സാബു പി സി,എല്‍ദോസ് പോള്‍, ബേബി സ്‌കറിയ,സിജു മത്തായി, ഡെയ്‌സി കുര്യന്‍, സിനി സാബു എന്നിവര്‍ പ്രസംഗിച്ചു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു