ഓണാഘോഷങ്ങളില്‍ ബദാം ഉള്‍പ്പെടുത്തുന്നത് രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യഗുണങ്ങളും നല്‍കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനും വെല്‍നെസ് കണ്‍സള്‍ട്ടന്റുമായ ഷീല കൃഷ്ണസ്വാമി അഭിപ്രായപ്പെട്ടു.
കൊച്ചി: ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ആരോഗ്യപരമായ ഒരു പുതിയ മാനം നല്‍കണമെന്ന ആഹ്വാനവുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ഓണത്തിന് ബദാം പരമ്പരാഗതമായി ഉപയോഗിക്കാറില്ലെങ്കിലും, അതിന്റെ പോഷകഗുണങ്ങള്‍ ഈ ആഘോഷത്തിന് മികച്ച ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്ന് ഓണത്തോടനുബന്ധിച്ച് അവതരിപ്പിച്ച ക്യാമ്പയിനില്‍ എബിസി ചൂണ്ടിക്കാട്ടുന്നു. വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍, റൈബോഫ്‌ളേവിന്‍, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഓണസദ്യകളിലെ വിവിധ വിഭവങ്ങളില്‍ ബദാം ഉള്‍പ്പെടുത്താം. പായസങ്ങളില്‍, പ്രത്യേകിച്ച് പാല്‍പ്പായസത്തിലും പരിപ്പ് പ്രഥമനിലും ബദാം ചേര്‍ക്കാം. കൂട്ടുകറി പോലുള്ള കറികളില്‍ അലങ്കാരമായും ഉപയോഗിക്കാം. നല്ല ആരോഗ്യത്തിനായി ബദാം പോലുള്ള നട്‌സുകള്‍ ദിവസവും കഴിക്കുന്നത് ഉചിതമാണ്. ഓണാഘോഷങ്ങളില്‍ ബദാം ഉള്‍പ്പെടുത്തുന്നത് രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യഗുണങ്ങളും നല്‍കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനും വെല്‍നെസ് കണ്‍സള്‍ട്ടന്റുമായ ഷീല കൃഷ്ണസ്വാമി അഭിപ്രായപ്പെട്ടു.

