നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്‌റ്റേണ്‍ സാമ്പാര്‍ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനില്‍ക്കുന്ന ‘തനി നാടന്‍ സാമ്പാറും’ ഇനി ലഭ്യമാകുമെന്ന് ഇന്നോവേഷന്‍ ഹെഡ് ശിവപ്രിയ ബാലഗോപാല്‍, മാര്‍ക്കറ്റിംഗ് ജി.എം എമി തോമസ്, സി.എച്ച് ആര്‍.ഒ റോയ് കുളമാക്കല്‍ ഈനാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാന്‍ പുതിയ ഉല്‍പ്പന്നമായ ‘തനി നാടന്‍ സാമ്പാര്‍’ ഈസ്‌റ്റേണ്‍ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തില്‍ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്‌റ്റേണ്‍, നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്‌റ്റേണ്‍ സാമ്പാര്‍ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനില്‍ക്കുന്ന ‘തനി നാടന്‍ സാമ്പാറും’ ഇനി ലഭ്യമാകുമെന്ന് ഇന്നോവേഷന്‍ ഹെഡ് ശിവപ്രിയ ബാലഗോപാല്‍, മാര്‍ക്കറ്റിംഗ് ജി.എം എമി തോമസ്, സി.എച്ച് ആര്‍.ഒ റോയ് കുളമാക്കല്‍ ഈനാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്‌റ്റേണ്‍ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഈ രുചി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ‘സാമ്പാര്‍ പോര്’ എന്ന പേരില്‍ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. ഒരു കേരളീയ കുടുംബത്തില്‍ നടക്കുന്ന രസകരമായ ഒരു പാചക മത്സരമാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഈസ്‌റ്റേണിനെ സംബന്ധിച്ചിടത്തോളം സാമ്പാര്‍ കേവലം ഒരു വിഭവമല്ല, മറിച്ച് നമ്മുടെ സ്വത്വത്തിന്റെയും ആശ്വാസത്തിന്റെയും പ്രതിഫലനമാണ്. കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ക്യാമ്പയിനെന്ന് ഈസ്‌റ്റേണ്‍ ബിസിനസ് യൂനിറ്റ് സി.ഇ.ഒ. ഗിരീഷ് നായര്‍ പറഞ്ഞു.

