ലെക്‌സസ് ഇന്ത്യ സ്മാര്‍ട്ട് ഓണര്‍ഷിപ്പ് പ്ലാന്‍ അവതരിപ്പിച്ചു 

എട്ട് വര്‍ഷത്തെ വാറന്റി, സമഗ്രമായ ലെക്‌സസ് ലക്ഷ്വറി കെയര്‍ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് പ്ലാന്‍ എന്ന് ലെക്‌സസ് ഇന്ത്യ  പ്രസിഡന്റ് ഹികാരു ഇകെയുച്ചി പറഞ്ഞു. 
കൊച്ചി: ലെക്‌സസ് ഇന്ത്യ ആഡംബര കാര്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രഖ്യാപിച്ചു. ഈ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ബാധ്യതകളില്ലാതെ കൂടുതല്‍ വഴക്കവും എളുപ്പവുമുള്ള ഇഎംഐകളിലൂടെ ലെക്‌സസ് കാറുകള്‍ സ്വന്തമാക്കാം. എട്ട് വര്‍ഷത്തെ വാറന്റി, സമഗ്രമായ ലെക്‌സസ് ലക്ഷ്വറി കെയര്‍ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് പ്ലാന്‍ എന്ന് ലെക്‌സസ് ഇന്ത്യ  പ്രസിഡന്റ് ഹികാരു ഇകെയുച്ചി പറഞ്ഞു.
സ്മാര്‍ട്ട് ഓണര്‍ഷിപ്പ് പ്ലാനിന് കീഴിലുള്ള അഷ്വേര്‍ഡ് ബൈബാക്ക് ഓപ്ഷന്‍ ആഡംബര വാഹനം വാങ്ങുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്ത നിരവധി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കാലാവധി അവസാനിക്കുമ്പോള്‍, കൂടുതല്‍ ബാധ്യതകളില്ലാതെ വാഹനം തിരികെ നല്‍കാനോ, മുന്‍കൂട്ടി അംഗീകരിച്ചുറപ്പിച്ച ഗ്യാരണ്ടീഡ് ഫ്യൂച്ചര്‍ വാല്യൂ (ജിഎഫ്‌വി) നല്‍കി അത് നിലനിര്‍ത്താനോ, അല്ലെങ്കില്‍ ഏറ്റവും നവീനമായ സാങ്കേതികവിദ്യ, ഡിസൈന്‍, സുരക്ഷ എന്നിവയുള്ള പുതിയ ഒരു ലെക്‌സസ് വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആയി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനും പ്ലാന്‍ അനുവദിക്കുന്നു. പ്രോഗ്രാം അപ്‌ഗ്രേഡുകള്‍ പ്രോത്സാഹിപ്പിക്കുന്നത് വഴി ഉപഭോക്താക്കള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പുതിയ ലെക്‌സസ് ഓടിക്കാനും അത്യാധുനിക രൂപകല്‍പ്പന, സുരക്ഷ, പ്രകടനം എന്നിവയുടെ ഗുണഫലം അനുഭവിക്കാനും കഴിയുന്നതായും ് ഹികാരു ഇകെയുച്ചി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു