മെട്രോ രണ്ടാം ഘട്ടം:  ആദ്യ പിയര്‍ ക്യാപ് ഇന്ന് സ്ഥാപിക്കും 

കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്.
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനിടയില്‍ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള 281 ആം നമ്പര്‍ തൂണിലാണ് ഇന്ന് ആദ്യ പിയര്‍ ക്യാപ് സ്ഥാപിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും പിയര്‍ ക്യാപ് സ്ഥാപിക്കും. രാത്രി ഈ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ജോലികള്‍ നിര്‍വ്വഹിക്കുന്നത്. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്‌റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മെട്രോപാതയ്ക്കുള്ള 670 പൈലുകളും സ്‌റ്റേഷനുകള്‍ക്കുള്ള 228 പൈലുകളും ഉള്‍പ്പെടെ മൊത്തം 898 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും  പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 64 യു ഗര്‍ഡറുകളുടെയും 30 ഐ ഗര്‍ഡറുകളുടെയും 56 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു