ഓണത്തിരക്ക് : കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും അധിക സര്‍വ്വീസുകള്‍

സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും
കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും.  സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും. ഇക്കാലയളവില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വ്വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വ്വീസ് നടത്തും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈകോര്‍ട്ടിലേക്ക് രണ്ടാം തിയതി മുതല്‍ ഏഴാം തിയതി വരെ രാത്രി 9 മണി വരെ സര്‍വ്വിസ് ഉണ്ടാകും
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു