പ്രൈം വോളിബോള്‍ ലീഗിന് ഒക്ടോബര്‍ രണ്ടിന് തുടക്കം കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെതിരെ

ഒക്ടോബര്‍ 2 മുതല്‍ 26 വരെയാണ് മത്സരങ്ങള്‍. ഹൈദരാബാദിലെ  ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും.
ഹൈദരാബാദ്: സീസണ്‍ തുടക്കത്തിന് കൃത്യം ഒരുമാസം അവശേഷിക്കേ, പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ 26 വരെയാണ് മത്സരങ്ങള്‍. ഹൈദരാബാദിലെ  ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും. ഒക്ടോബര്‍ 3ന് രാത്രി 8.30നാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം, എതിരാളികള്‍ ചെന്നൈ ബ്ലിറ്റ്‌സ്. ഒക്ടോബര്‍ 19ന് രാത്രി 8.30ന് കാലിക്കറ്റു കൊച്ചിയും തമ്മിലുള്ള കേരള ഡെര്‍ബി അരങ്ങേറും. ഫൈനല്‍ ഉള്‍പ്പെടെ ആകെ 38 മത്സരങ്ങളാണ് ഈ സീസണിലുള്ളത്. ഇത്തവണ ഗോവ ഗാര്‍ഡിയന്‍സ് എന്ന പുതിയ ടീം കൂടി ചേര്‍ന്നതോടെ ലീഗില്‍ ആകെ ടീമുകളുടെ എണ്ണം പത്തായി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സീസണ്‍ കൂടിയാണിത്. ടീമുകളെ അഞ്ചു വീതമുള്ള രണ്ട് പൂളുകളായി തരംതിരിച്ചിട്ടുണ്ട്. ലീഗ് ഘട്ടത്തില്‍ ഓരോ ടീമും സ്വന്തം പൂളിലെ നാല് ടീമുകളുമായും എതിര്‍ പൂളിലെ മൂന്ന് ടീമുകളുമായും ഏറ്റുമുട്ടും. ഇങ്ങനെ 35 മത്സരങ്ങളുണ്ടാവും.

ലീഗ് ഘട്ടത്തിന് ശേഷം പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും. 21 ദിവസം നീളുന്ന മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ 26നാണ് കലാശക്കളി.ഒക്ടോബര്‍ 6ന് മുംബൈ മിറ്റിയോഴ്‌സ്, 10ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, 12ന് ഡല്‍ഹി തൂഫാന്‍സ്, 15ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 17ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ് എന്നിങ്ങനെയാണ് കാലിക്കറ്റ് ഹീറോസിന്റെ ലീഗ്ഘട്ടത്തിലെ മറ്റു മത്സരങ്ങള്‍. ഒക്ടോബര്‍ 5ന് രണ്ടാം മത്സരത്തില്‍ ഗോവ ഗാര്‍ഡിയന്‍സാണ് കൊച്ചിയുടെ എതിരാളികള്‍. 7ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, 11ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 14ന് മുംബൈ മിറ്റിയോഴ്‌സ്, 21ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീമുകളെയും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നേരിടും. ഒക്ടോബര്‍ 2 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും െ്രെപം വോളിബോള്‍ യൂട്യൂബ് ചാനലിലും വോളിബോള്‍ ആരാധകര്‍ക്ക് തത്സമയം മത്സരങ്ങള്‍ കാണാം. ഗോവ ഗാര്‍ഡിയന്‍സ് കൂടി െ്രെപം വോളിബോള്‍ ലീഗിന്റെ ഭാഗമായതോടെ, ലീഗിന് ഇപ്പോള്‍ പത്ത് ടീമുകളും കൂടുതല്‍ അന്താരാഷ്ട്ര കളിക്കാരും വിശാലമായ ആരാധകവൃന്ദവുമുണ്ടെന്ന് ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടറും കോഫൗണ്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ വോളിബോളിന് എപ്പോഴും മികച്ച പിന്തുണയുണ്ടെന്നും, ആകര്‍ഷകമായ ഷെഡ്യൂളിലൂടെ ഈ സീസണില്‍ ആ ആവേശം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയ സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു