സാധുക്കള്‍ക്ക് ഓണ സദ്യയും ഓണക്കോടിയും നല്‍കി ഫേസ് ഫൗണ്ടേഷന്‍

ഫേസ് ഫൗണ്ടേഷന്‍ സാധുക്കള്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷം കേരള ഹൈക്കോടതി മുന്‍ ജഡ്ജി  ജസ്റ്റിസ്  ആര്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റിസ് പി. എന്‍ രവീന്ദ്രന്‍. എസ്.  സുരേന്ദ്രന്‍ ഐപിഎസ്, ടി. പങ്കജാക്ഷന്‍, കുരുവിള മാത്യൂസ്, ആര്‍. ഗിരീഷ്, ടി ആര്‍ ദേവന്‍ എന്നിവര്‍ സമീപം
കടവന്ത്രയിലെ ഫെയ്‌സ് ആസ്ഥാനത്ത് നടന്ന ഓണാഘോഷത്തില്‍  ഫെയ്‌സ് മുഖ്യ രക്ഷാധികാരി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊച്ചി:  ഫേസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്ക് ഓണസദ്യയും ഓണക്കോടിയും നല്‍കി ഫേസ് ഫൗണ്ടേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു.  കഴിഞ്ഞ 15 വര്‍ഷമായി കൊച്ചി നഗരത്തിലെ തെരുവില്‍ ജീവിക്കുന്നവര്‍ക്കും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന സ്ഥാപനമാണ് ഫേസ് ഫൗണ്ടേഷന്‍. ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ മുഖ്യരക്ഷാധികാരിയായി രൂപീകരിച്ച ഫേസ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ പ്രൊഫസര്‍ എം.കെ സാനുമാസ്റ്റര്‍ ആയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ആയിരക്കണക്കിന് സാധുക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും ഭക്ഷ്യധാന്യ കിറ്റുകളും നല്‍കിയിരുന്നു. എന്നാല്‍ സാനു മാഷിന്റെ വിയോഗം കണക്കിലെടുത്ത് ഈ വര്‍ഷം മറ്റ് ആഘോഷങ്ങള്‍ ഒഴിവാക്കി സാധുക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്ന രീതിയിലേക്ക് ആഘോഷം ചുരുക്കിയിരുന്നു. കടവന്ത്രയിലെ ഫെയ്‌സ് ആസ്ഥാനത്ത് നടന്ന ഓണാഘോഷത്തില്‍  ഫെയ്‌സ് മുഖ്യ രക്ഷാധികാരി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി  ടി.ആര്‍ ദേവന്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.സുരേന്ദ്രന്‍ ഐ.പി.എസ്, കുരുവിള മാത്യൂസ്, കെ. പി ശിവദാസ്.  ജ്യോതിര്‍മയി പ്രവീണ്‍. കെ. വി ഷാജി. ടി. പങ്കജാക്ഷന്‍. ശ്രുതി ജോയ്. ആര്‍. ഗിരീഷ്. അഡ്വക്കേറ്റ് എം. ജി ശ്രീജിത്ത്, വരദ ജയലാല്‍, റ്റിന്റു മോള്‍ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു