ലോക സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് :  എ എ അബ്‌നയ്ക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാന്‍സ് 

കൊച്ചിയില്‍ നടത്തിയ ചടങ്ങില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും സിഎസ്ആര്‍ ഡിവിഷന്‍ മേധാവിയുമായ ജോര്‍ജ്ജ് എം ജോര്‍ജ്ജ് അബ്‌നയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി.
കൊച്ചി: കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സ്‌കേറ്ററായ എ.എ അബ്‌നയ്ക്ക് 2025ല്‍ ചൈനയില്‍ നടക്കുന്ന ആഗോള സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കും.
കൊച്ചിയില്‍ നടത്തിയ ചടങ്ങില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും സിഎസ്ആര്‍ ഡിവിഷന്‍ മേധാവിയുമായ ജോര്‍ജ്ജ് എം ജോര്‍ജ്ജ് അബ്‌നയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി.അബ്‌നയെ പിന്തുണക്കുന്നതിനുള്ള നടപടികള്‍ക്ക് 2024ല്‍ ആണ് മുത്തൂറ്റ് ഫിനാന്‍സ് തുടക്കം കുറിച്ചത്.  പരിശീലനത്തിനും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ഇതുവരെ ആകെ 11 ലക്ഷം രൂപയാണ് സംഭാവന ചെയ്തിട്ടുള്ളത്.  സ്‌കേറ്റിങ് ഉപകരണങ്ങള്‍, പ്രൊഫഷണല്‍ കോച്ചിങ്, ട്രെയിനിങ് ഫീസ്, പോഷകാഹാരം, പാലക്കാടുള്ള പ്രത്യേക പരിശീലന കേന്ദ്രത്തിലെ താമസം, യാത്ര, രജിസ്‌ട്രേഷന്‍ ചെലവുകള്‍ തുടങ്ങിയവയാണ് ഈ പിന്തുണയിലൂടെ ലഭ്യമാക്കുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ പരിശീലന സംവിധാനങ്ങളുടെ അപര്യാപ്തത അടക്കമുളള വെല്ലുവിളികള്‍ മറികടന്നാണ് രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ അബ്‌ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കേറ്റിങ് താരങ്ങളിലൊന്നായി വളര്‍ന്നത്.

ഇറ്റലിയില്‍ 2024ല്‍ നടന്ന ആഗോള സ്‌കേറ്റിങ് ഗെയിംസില്‍ അബ്‌ന ഇന്ത്യയെ പ്രതിനിധീകരിച്ചു.  ദേശീയ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടിയിരുന്നു. എംജി അന്തര്‍ സര്‍വ്വകലാശാലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ അബ്‌ന കേരളത്തിലെ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം റാങ്കുള്ള സ്‌കേറ്റര്‍ സ്ഥാനവും നേടി. തന്റെ കഴിവിന്റെ ഫലമായി ഇന്ത്യന്‍ പതാക ഉയരുന്നതു കാണണം എന്നതാണു തന്റെ സ്വപ്‌നമെന്ന് നന്ദി അറിയിച്ചു കൊണ്ട് അബ്‌ന പറഞ്ഞു. രാജ്യത്തിനു വേണ്ടി മെഡല്‍ നേടാനായി കൂടുതല്‍ കഠിന പരിശ്രമം നടത്തുമെന്നും അബ്‌ന പറഞ്ഞു.രാജ്യത്തെ കുറിച്ചുള്ള അഭിമാനം, അച്ചടക്കം,  കൂടുതല്‍ പ്രതിരോധ ശേഷി തുടങ്ങിയവ വളര്‍ത്തിയെടുക്കാനുള്ള ഏറ്റവും മികച്ച സംവിധാനങ്ങളില്‍ ഒന്നാണ് കായിക രംഗമെന്ന് ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പറഞ്ഞു. പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത മികച്ച കഴിവുകളാണ് ഇന്ത്യയിലുള്ളത്.  അബ്‌നയെ പോലുള്ള വളര്‍ന്നു വരുന്ന കായിക താരങ്ങളെ പിന്തുണക്കുന്നത് തങ്ങള്‍ക്കും അഭിമാനകരമാണ്.  അബ്‌നയെ പോലുള്ള യുവ കായിക താരങ്ങള്‍ വഴി ഇന്ത്യയുടെ കായിക രംഗത്തെ മുന്നേറ്റത്തിന്റെ പുതിയ തരംഗം ദര്‍ശിക്കാമെന്ന ആത്മവിശ്വാസമാണു തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു