ജിയോയ്ക്ക്  കേരളത്തില്‍ 5 ലക്ഷം ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍

കേരളത്തിലെ ജിയോയുടെ ആകെ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 5 ലക്ഷം കവിഞ്ഞു.
കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്‌സഡ് വയര്‍ലെസ്, വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചതായി ജിയോ അധികൃതര്‍ വ്യക്തമാക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ  പുറത്തിറക്കിയ 2025 ജൂലൈ മാസത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2025 ജൂലൈ 31 വരെ കേരളത്തില്‍ ജിയോയ്ക്ക് 1.31 ലക്ഷം 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് ഉപഭോക്താക്കളുണ്ട്. ഈ വിഭാഗത്തില്‍ ജിയോയ്ക്ക് 79 ശതമാനത്തിന്റെ  വിപണി വിഹിതമുണ്ട്. തൊട്ടു പിന്നിലുള്ള സേവന ദാതാവിന്  ഈ വിഭാഗത്തില്‍ ഉള്ളത് 35,500 ഉപഭോക്താക്കള്‍ മാത്രമാണ്. കൂടാതെ, 3.87 ലക്ഷം ഉപഭോക്താക്കള്‍ ജിയോഫൈബര്‍, വഴി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതോടെ കേരളത്തിലെ ജിയോയുടെ ആകെ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 5 ലക്ഷം കവിഞ്ഞു.കേരളത്തിലെ  14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന് ഗ്രാമങ്ങളിലും, വിദൂര പ്രദേശങ്ങളിലും ജിയോഎയര്‍ഫൈബറും ജിയോഫൈബര്‍ സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളം ഡിജിറ്റല്‍ ഉള്‍ക്കൊള്ളലിന് സഹായകമായിട്ടുണ്ടെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി. ജിയോ സെറ്റ്‌ടോപ്പ് ബോക്‌സ് നിരവധി ഒടിടി ആപ്പുകള്‍, ലൈവ് ടിവി, ഗെയിമിംഗ്, ക്ലൗഡ്‌ബേസ്ഡ് വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് ആയ ജിയോപിസി എന്നിവയ്ക്ക് ആക്‌സസ് നല്‍കുന്നു. ഇവയെല്ലാം ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ സേവനങ്ങളിലൂടെ ലഭ്യമാക്കപ്പെടുന്നുവെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു