വിവിധ ഇടങ്ങളില്‍ ചര്‍ച്ചകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും വേപ്പിന്റെ ലോകം (വേള്‍ഡ് ഓഫ് നീം) എന്ന സംഭാഷണ പരമ്പരയ്ക്ക് തുടക്കമിടുകയും ചെയ്തു.
കൊച്ചി: മുഖക്കുരുവും അനുബന്ധ പ്രശ്‌നങ്ങളും മൂലം വിഷമിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് കൗമാരക്കാരിലും യുവാക്കളിലും ആത്മവിശ്വാസം പടുത്തുയര്‍ത്തി ഫലപ്രദമായ പരിഹാരം മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു നല്‍കുന്ന
പിംപിള്‍സ് ആക്‌നെ പോസിറ്റിവിറ്റി ഡേ ബോധവല്‍ക്കരണ പരിപാടിക്കു ഹിമാലയ വെല്‍നസ് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി ചര്‍മ്മ രോഗ വിദഗ്ധര്‍, കോസ്മറ്റോളജിസ്റ്റ്‌സ്, സൗന്ദര്യ ശാസ്ത്ര വിദഗ്ധര്‍, സെലിബ്രിറ്റികള്‍,
ഇന്‍ഫ് ളുവന്‍സേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ചര്‍ച്ചകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും വേപ്പിന്റെ ലോകം (വേള്‍ഡ് ഓഫ് നീം) എന്ന സംഭാഷണ പരമ്പരയ്ക്ക് തുടക്കമിടുകയും ചെയ്തു. വേപ്പും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ മുഖക്കുരുവിന് ലളിതവും ഫലപ്രദവുമായ പരിഹാരവും ചര്‍മ സംരക്ഷണത്തിനും പ്രയോചനമാകുമെന്നും ചടങ്ങില്‍ പങ്കെടുത്ത ഹിമാലയ വെല്‍നസ് മേധാവികളായ രാജേഷ് കൃഷ്ണമൂര്‍ത്തി, രാഗിണി ഹരിഹരന്‍, അഭിഷേക് ആഷാദ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏകദേശം 5 ല്‍ 4 യുവാക്കളും മുഖക്കുരുവും ബന്ധപ്പെട്ട ചര്‍മ്മ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ ഇത്തരക്കാരില്‍ ഇത് ആത്മവിശ്വാസം കുറയുന്നതിന് കാരണമാകുന്നു. രാജ്യത്ത് 20 കോടിയില്‍ പരം ചെറുപ്പക്കാര്‍ മുഖക്കുരുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരുന്നുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

