ഹംപി, മഹാബലേശ്വര്‍, ഷിര്‍ദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിന്‍ ഒക്ടോബര്‍ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വേ 33% സബ്സിഡി നല്‍കും.
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവും അവാര്‍ഡ് ജേതാവും വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള ടൂര്‍ ടൈംസിന് കീഴില്‍ ഇന്ത്യയിലെ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്നു. ഹംപി, മഹാബലേശ്വര്‍, ഷിര്‍ദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിന്‍ ഒക്ടോബര്‍ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വേ 33% സബ്സിഡി നല്‍കും. മധുരൈ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. അറിയിപ്പുകള്‍ക്കായുള്ള പിഎ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, പരിശീലനം ലഭിച്ച കോച്ച് സെക്യൂരിറ്റിയും ടൂര്‍ മാനേജര്‍മാരും, യാത്രാ ഇന്‍ഷുറന്‍സ്, മികച്ച ഹോട്ടലുകള്‍, കാഴ്ചകളും ട്രാന്‍സ്ഫറുകളും, ദക്ഷിണേന്ത്യന്‍ ഭക്ഷണം, ഓണ്ബോര്ഡ്ഓഫ് ബോര്‍ഡ് എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങളോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ലഗേജ് സുരക്ഷിതമായി ട്രെയിനില്‍ തന്നെ സൂക്ഷിക്കാന്‍ സൗകര്യം ലഭിക്കുന്ന യാത്രയില്‍ വിനോദസഞ്ചാരികള്‍ക്ക് എല്‍ടിസി/എല്‍എഫ്സി സൗകര്യവും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ലീപ്പര്‍ ക്ലാസിന് 29,800 രൂപയില്‍ ആരംഭിക്കുന്ന പാക്കേജില്‍ തേര്‍ഡ് എസി ജനതയ്ക്ക് 29,800 രൂപ തേര്‍ഡ് എസിക്ക് 39100 രൂപ, സെക്കന്‍ഡ് എസിക്ക് 45700 രൂപ, ഫസ്റ്റ് എസിക്ക് 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. www.tourtimes.in വഴി ബുക്കിംഗ് നടത്തുകയോ ബുക്കിംഗിനായി 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

