31ാം വയസില്‍ പെരുമ്പാവൂര്‍ മൂന്‍സിപ്പല്‍ ചെയര്‍മാനായി. 82 മുതല്‍ 2001 വരെ പെരുമ്പാവൂര്‍ എം.എല്‍.എയായിരുന്ന തങ്കച്ചന് എ കെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന തങ്കച്ചന് മാര്‍ക്കറ്റ് ഫെഡ് ചെയര്മാന്,കെപിസിസി വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.2004 മുതല്‍ 18 വരെ യുഡിഎഫ് കണ്‍വീനര്‍ ആയി
കൊച്ചി: കെ.പി.സി.സി മുന്‍ പ്രസിഡന്റും മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന പി.പി തങ്കച്ചന് (88) അന്തരിച്ചു. ശ്വാസകോശ അണുബാധമൂലം ആഗസ്റ്റ് 15 മുതല്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്ക്കാരം നാളെ (സെപ്തംബര്‍ 13) ന് നെടുമ്പശ്ശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ 68 മുതലാണ് തങ്കച്ചന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 31ാം വയസില്‍ പെരുമ്പാവൂര്‍ മൂന്‍സിപ്പല്‍ ചെയര്‍മാനായി. 82 മുതല്‍ 2001 വരെ പെരുമ്പാവൂര്‍ എം.എല്‍.എയായിരുന്ന തങ്കച്ചന് എ കെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന തങ്കച്ചന് മാര്‍ക്കറ്റ് ഫെഡ് ചെയര്മാന്,കെപിസിസി വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.2004 മുതല്‍ 18 വരെ യുഡിഎഫ് കണ്‍വീനര്‍ ആയി. തങ്കച്ചന്റെ മൃതദേഹം ഇന്ന് രാവിലെ മുതല്‍ നാളെ ഉച്ചവരെ പെരുമ്പാവൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പരേതയായ ടി.വി തങ്കമ്മയാണ് ഭാര്യ. മക്കള്‍: വര്‍ഗ്ഗീസ് പി. തങ്കച്ചന്, ഡോ. രേഖ പി. തങ്കച്ചന്, ഡോ. രേണു പി. തങ്കച്ചന്.

