പുതുക്കിയ നിരക്കുകള്‍ ഈ മാസം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
ബാംഗ്ലൂര്‍ : ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവിന്റെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം) . പുതുക്കിയ നിരക്കുകള്‍ ഈ മാസം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഈ ഇളവുകള്‍ വാഹന മേഖലയിലെ മൊത്തത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തിയതായി സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് ആന്റ് പ്രോഫിറ്റ് എന്‍ഹാന്‍സ്മെന്റ് വൈസ് പ്രസിഡന്റ് വരീന്ദര്‍ വാധ്വ പറഞ്ഞു.
ഉത്സവ സീസണിന് മുന്നോടിയായുള്ള ഈ നടപടി ബിസിനസ്സിന് ആക്കം കൂട്ടുമെന്നും, ഉപഭോക്താക്കളുടെ ആവശ്യകത വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഗ്ലാന്‍സ -85,300 രൂപ വരെ, ടെയ്സര്‍- 1,11,100 രൂപ വരെ, റുമിയോണ്‍- 48,700 രൂപ വരെ, ഹൈറൈഡര്‍- 65,400 രൂപ വരെ, ക്രിസ്റ്റ- 1,80,600 രൂപ വരെ, ഹൈക്രോസ്- 1,15,800 രൂപ വരെ, ഫോര്‍ച്യൂണര്‍- 3,49,000 രൂപ വരെ, ലെജന്‍ഡര്‍-3,34,000 രൂപ വരെ, ഹൈലക്സ്- 2,52,700 രൂപ വരെ, കാംറി- 1,01,800 രൂപ വരെ, വെല്‍ഫയര്‍- 2,78,000 രൂപ വരെ വിലകുറയാനാണ് സാധ്യത

